20 April Saturday
ഇരുവാക്‌സിനും തുല്യ പരിഗണന

പ്രതിരോധയജ്ഞത്തിന്‌ നാളെ തുടക്കം ; ആദ്യദിനം 3 ലക്ഷം പേർക്ക്‌ വാക്‌സിൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


ന്യൂഡൽഹി
രാജ്യത്തിന്റെ കോവിഡ്‌ പ്രതിരോധയജ്ഞത്തിന്‌ ശനിയാഴ്‌ച പകൽ 10.30ന്‌‌ വീഡിയോ കോൺഫറൻസ്‌ വഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കം കുറിക്കും. ആദ്യ ദിനം മൂന്നുലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്ക്‌ വാക്‌സിൻ നൽകും. 

3,006 കേന്ദ്രങ്ങളിലാണ് പ്രതിരോധയജ്ഞം. ഓരോ സൈറ്റിലും ശരാശരി 100 പേർക്ക്‌ കുത്തിവയ്‌ക്കും. കോവിഡ്‌ വാക്‌സിൻ വിതരണത്തിന്‌ മേൽനോട്ടം വഹിക്കുന്ന കോവിഡ്‌ വാക്‌സിൻ ഇന്റലിജൻസ്‌ നെറ്റ്‌വർക്ക്‌ ആപ്പും‌ (കോ–-വാക്‌സിൻ) പ്രധാനമന്ത്രി പുറത്തിറക്കും. ആദ്യഘട്ടത്തിനായി  സംഭരിച്ച 1.65 കോടി വാക്‌സിൻ ഡോസ്‌ സംസ്ഥാനങ്ങളിലെത്തിച്ചു.

ഇരുവാക്‌സിനും തുല്യ പരിഗണന
സിറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത്‌ ബയോടെക്കിന്റെ കോവാക്‌സിനും തുല്യപരിഗണനയാണ്‌ നൽകുന്നതെന്ന്‌ നിതിആയോഗ്‌ (ആരോഗ്യം) അംഗം ഡോ. വി കെ പോൾ പ്രതികരിച്ചു. ഇരുവാക്‌സിനും ഒരുപോലെ ഫലപ്രദമാണ്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കാത്തതിനാല്‍കോവാക്‌സിൻ ‘അധികസാധ്യത’ എന്ന നിലയിലാണ്‌ ഉപയോഗിക്കുകയെന്ന്‌ സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. ഈ നിലപാട്‌ തിരുത്തുന്ന പ്രതികരണമാണ്‌ നിതി ആയോഗ്‌ അംഗത്തിന്റെത്‌. വാക്‌സിൻ സ്വീകരിക്കുന്നവർക്ക്‌‌ ഏത്‌ വാക്‌സിൻ സ്വീകരിക്കണമെന്ന്‌ തീരുമാനിക്കാൻ അനുമതി ഇല്ലെന്നും ഡോ. വി കെ പോൾ വാർത്താഏജൻസിയോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top