20 April Saturday

അരക്കോടിയിലേക്ക്‌ രോഗികള്‍ ; രോഗമുക്തി നിരക്ക് 78 ശതമാനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ ബാധിതർ അരക്കോടിയിലേക്ക്‌. ആകെ രോഗികളുടെ എണ്ണം 49 ലക്ഷം കടന്നു. 24 മണിക്കൂറില്‍ 93215 രോ​ഗികളും 1140 മരണവും. രോഗികള്‍ 90,000 കടക്കുന്നത് തുടർച്ചയായ അഞ്ചാംദിവസം. 16 ദിവസമായി മരണം ആയിരത്തിലേറെ‌. 24 മണിക്കൂറിൽ 77,512 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 78 ശതമാനം. ആകെ രോഗമുക്തർ 37.80 ലക്ഷം.

ചികിത്സയിലുള്ളത്‌ 9,86,598 പേര്‍. ഇതിൽ 60 ശതമാനത്തിലധികവും മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, യുപി, തമിഴ്നാട് സംസ്ഥാനങ്ങളില്‍. 24 മണിക്കൂറിൽ മരിച്ചവരിൽ 53 ശതമാനവും മഹാരാഷ്ട്ര, കർണാടക, യുപി സംസ്ഥാനങ്ങളില്‍. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനിനും നിരവധി എംഎൽഎമാർക്കും നേരത്തെ കോവിഡ്‌ ബാധിച്ചിരുന്നു. യുപി മുൻ മുഖ്യമന്ത്രിയും രാജസ്ഥാൻ മുൻഗവർണറുമായ കല്യാൺ സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top