20 April Saturday
ധാരാവിയിൽ രോഗികള്‍ ആയിരം കടന്നു

രാജ്യത്ത് കോവിഡ് ബാധിതര്‍ 77000 കടന്നു; മരണം 2500

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020


ന്യൂഡൽഹി
രാജ്യത്ത് കോവിഡ് ബാധിതര്‍ 77000 കടന്നു. മരണം 2500 ലേറെ. 24 മണിക്കൂറില്‍ 122 പേർ മരിച്ചു, 3525 രോ​ഗികൾ. രോഗമുക്തി നിരക്ക് 32.82 ശതമാനം. മരണനിരക്ക് 3.2 ശതമാനം. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരം. മഹാരാഷ്ട്രയിൽ 54 പേർകൂടി മരിച്ചു,  രോ​ഗികള്‍  26000. ഗുജറാത്തിൽ 29 മരണംകൂടി. ഡൽഹിയിൽ 20 പേർ മരിച്ചതോടെ ആകെ മരണം നൂറ് കടന്നു. തമിഴ്‌നാട്ടിൽ രോ​ഗികള്‍ ഒമ്പതിനായിരത്തിലേറെ.

രണ്ടുമാസത്തോളമായി തുടർച്ചയായി ജോലി ചെയ്യുന്ന പൊലീസുകാർക്ക് വിശ്രമം നൽകാനായി 20 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെ സംസ്ഥാനത്ത് വിന്യസിക്കണമെന്ന് കേന്ദ്രത്തോട് മഹാരാഷ്ട്ര

● ധാരാവിയിൽ  രോഗികള്‍ ആയിരം കടന്നു

● തമിഴ്നാട്ടിലെ കോയമ്പേട് പച്ചക്കറി മാർക്കറ്റില്‍നിന്നും രോ​ഗം ബാധിച്ചവര്‍ 1800.-

● യുപിയിൽ 22 തടവുകാർക്ക് കോവിഡ്. ആഗ്ര സെൻട്രൽ ജയിലിലെ 11 പേർക്കും മൊറാദാബാദ് ജയിലിലെ 6 പേർക്കും താൽക്കാലിക ജയിലിലെ 5 പേർക്കുമാണ് രോഗം.

● സിഐഎസ്എഫിലെ 41 ജവാന്മാർക്ക് കോവിഡ്. കൊൽക്കത്തയിലെ ദി ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് എൻജിനിയേഴ്സ് ലിമിറ്റഡിലെ സിഐഎസ്എഫ് യൂണിറ്റിലെ 38 പേർക്ക് കോവിഡ്. അന്തർവാഹിനിവേധ യുദ്ധക്കപ്പൽ നിർമിക്കുന്ന സ്ഥാപനമാണിത്. 400  ജവാന്മാരാണ് ഡ്യൂട്ടിയിലുള്ളത്‌

●  ബിഎസ്എഫിൽ 13 പേര്‍ക്ക് കൂടി രോ​ഗം

7 സംസ്ഥാനത്ത്‌ കോവിഡ്‌ രൂക്ഷമാകും
ബിഹാർ, ജാർഖണ്ഡ്‌, പഞ്ചിമ ബംഗാൾ, ഒഡിഷ, മധ്യപ്രദേശ്‌, ചത്തീസ്‌ഗഡ്‌‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ജില്ലകളിലും കോവിഡ്‌ പടരാൻ സാധ്യതയുണ്ടെന്ന്‌ പഠന റിപ്പോർട്ട്‌‌. രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും സമീപ ജില്ലകളിലും രോഗം വരാൻ സാധ്യയുണ്ടെന്ന്‌ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്വസ്‌തി നടത്തിയ പഠനത്തിൽ പറയുന്നു. കേരളം, ഹിമാചൽ പ്രദേശ്‌, ഹരിയാന, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ജമ്മു കശ്‌മീർ, വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ജില്ലകളിൽ താരതമേന്യ രോഗസാധ്യത കുറവാണ്‌.

ജനസാന്ദ്രത, നഗരവൽക്കരണം, ആരോഗ്യം,  കൈകഴുകൽ പോലുള്ള ആരോഗ്യ, ശുചിത്വ നടപടികൾ തുടങ്ങി. ഉയർന്ന രോഗസാധ്യതയുള്ള ജില്ലകൾ  മോശം സാമൂഹ്യ–--സാമ്പത്തിക അവസ്ഥ,  ദാരിദ്ര്യം, ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ എന്നിവയാണുള്ളതെന്നും പഠനം പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top