26 April Friday

കോവിഡ്‌ വ്യാപനം: 251209 പുതിയ കേസുകൾ; സംസ്‌ഥാനങ്ങളുടെ യോഗം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


ന്യൂഡൽഹി> രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ടവ്യയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട്‌ ചെയ്യുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായാണ് അവലോകനയോഗം ചേരുന്നത്.

രാജ്യത്ത് 2,51,209 പുതിയ കോവിഡ് കേസുകള്‍  കൂടി റിപ്പോര്‍ട്ട് ചെയ്തു. 21,05,611 രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇന്നലെ 627 പേര്‍ രോഗബാധിതരായി മരിച്ചു. 15.88 % ആണ് ടിപിആര്‍. 24 മണിക്കൂറില്‍ 3,47,443 പേര്‍ രോഗമുക്തരായി. ഇതുവരെ വാക്സീന്‍ സ്വീകരിച്ചത് 164 കോടി പേരാണ്.

അതേസമയം, കർണാടകയിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട്‌ ചെയ്തു. കർണാടകയിൽ 38,083 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 25,425 പേർക്കും തമിഴ്നാട്ടിൽ 28,512 പേർക്കുമാണ് ഇന്നലെ കോവിഡ് റിപ്പോർട്ട്‌ ചെയ്തത്.കേരളത്തിൽ 51739 പേർക്കാണ്‌ ഇന്നലെ കോവിഡ്‌ ബാധിച്ചത്‌.

 രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളും ഐസൊലേഷൻ മാനദണ്ഡങ്ങളും ഫെബ്രുവരി 28 വരെ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് കത്തെഴുതി.

രാജ്യത്തെ 407 ജില്ലകളിൽ പ്രതിദിന കോവിഡ് വ്യാപന നിരക്ക് 10 ശതമാനത്തിൽ മുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങൾ ഫെബ്രുവരി 28 വരെ നീട്ടിയതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തിൽ വ്യക്തമാക്കി .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top