08 May Wednesday

ചുമ തുടര്‍ന്നാല്‍ ക്ഷയ പരിശോധന ; ചികിത്സ 3 വിഭാ​ഗത്തില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


ന്യൂഡൽഹി
കോവിഡ്‌ ബാധിതരില്‍ സാധാരണ ചികിത്സ കഴിഞ്ഞ്‌ രണ്ടോ മൂന്നോ ആഴ്‌ച പിന്നിട്ടിട്ടും ശക്തമായ ചുമ തുടരുകയാണെങ്കിൽ ക്ഷയരോഗപരിശോധന നടത്തണമെന്ന്‌ ആരോഗ്യമന്ത്രാലയം. രോഗികൾക്ക്‌ ദീർഘകാലം സ്‌റ്റെറോയിഡുകൾ നൽകരുതെന്നും  പുതുക്കിയ ചികിത്സാമാർഗരേഖയിൽ നിർദേശിക്കുന്നു. ഇങ്ങനെ നൽകുന്നത്‌ ബ്ലാക്ക്‌ ഫംഗസ്‌ പോലുള്ള രോഗങ്ങൾക്ക്‌ ഇടയാക്കും.

റെംഡിസിവർ, ടോസിലി സുമാബ്‌ മരുന്നുകളുടെ ഉപയോഗത്തിനും ആരോഗ്യമന്ത്രാലയം കർശനവ്യവസ്ഥകൾ ഏർപ്പെടുത്തി. ഓക്‌സിജൻ സഹായത്തോടെ ചികിത്സയിലുള്ളവർക്കേ റെംഡിസിവർ നൽകാവൂ. വീടുകളിലുള്ള രോഗികൾക്ക്‌ ഈ മരുന്ന്‌ നൽകരുത്‌. സ്‌റ്റെറോയിഡുകളോട്‌  പ്രതികരിക്കാത്തവര്‍ക്കാണ് ടോസിലിസുമാബ്‌ നൽകേണ്ടത്‌. മരുന്നുകൾ ദുരുപയോഗം ചെയ്യുന്നെന്ന പരാതി ഉയര്‍ന്നതോടെയാണ് കർശനനിയന്ത്രണമേർപ്പെടുത്തിയത്‌.

ചികിത്സ 3 വിഭാ​ഗത്തില്‍
കോവിഡ്‌ ബാധിതരെ ലഘു, ഇടത്തര, തീവ്ര വിഭാഗങ്ങളാക്കി തിരിച്ചാണ്‌ ചികിത്സാനിർദേശം നൽകിയത്‌. ശ്വാസതടസ്സം അനുഭവപ്പെടാത്തവര്‍ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാല്‍മതി. അഞ്ച്‌ ദിവസം കഴിഞ്ഞിട്ടുംപനിയും ചുമയും ഉണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം തേടണം. ശ്വാസതടസ്സം നേരിടുന്നവരും ഓക്‌സിജൻ അളവ്‌ അപകടകരമായ രീതിയിൽ കുറയുന്നവരുമാണ്‌ ഇടത്തരം വിഭാഗത്തിൽ.  ഓക്‌സിജൻ അളവ്‌  90–-93 ശതമാനമാകുന്നവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കാം. 60 വയസ്സ് കഴിഞ്ഞവര്‍, ഹൃദ്‌രോഗികൾ, ഉയർന്ന രക്തസമ്മർദമുള്ളവർ, പ്രമേഹമുള്ളവർ, എച്ച്‌ഐവി ബാധിതർ, ശ്വാസകോശ–-വൃക്ക–-കരൾരോഗമുള്ളവർ, അമിതവണ്ണമുള്ളവർ തുടങ്ങിയവര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top