25 April Thursday

രാജ്യത്ത് കോവിഡ് ബാധിതർ 1,00,000 കടന്നു; മഹാരാഷ്ട്രയിൽ 2033 പേർക്ക്‌ രോഗം

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

ന്യൂഡൽഹി
നാലാംഘട്ട അടച്ചിടലിന് തുടക്കമായ തിങ്കളാഴ്ച രാജ്യത്തെ കോവിഡ് ബാധിതർ 1,00,096ആയി. മരണം: 3,144.  മഹാരാഷ്ട്രയിൽ 2033 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 51 പേർ മരിച്ചു. സംസ്ഥാനത്ത്‌ ആകെ രോഗികൾ 35,000 കടന്നു.

രോഗമുക്തി നിരക്ക് 38.29 ശതമാനമായി ഉയർന്നു. നിലവിൽ ഒരു ലക്ഷം പേരിൽ 7.1 പേർക്കാണ് രോഗം. ലോകത്ത് ഇത് ഒരു ലക്ഷത്തിന് 60 ആണെന്നും  ഞായറാഴ്‌ച അയ്യായിരത്തിലേറെ പേർക്ക്‌ രോഗം ബാധിച്ചുവെന്നും‌ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറ്റ ദിവസം  ഏറ്റവും കൂടുതൽ  രോഗം സ്ഥിരികരിച്ചത്‌ ഞായറാഴ്‌ചയാണ്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top