26 April Friday

അരക്കോടി കടന്ന്‌ കോവിഡ്‌ ; രോഗമുക്തിനിരക്ക് 78.28 ശതമാനം

എം പ്രശാന്ത‌്Updated: Wednesday Sep 16, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ ബാധിതർ അരക്കോടി കടന്നു. മരണം 81,000ഉം. 24 മണിക്കൂറിനിടെ 81,911 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1054 മരണം. രാജ്യത്ത്‌ ഓരോ11 ദിവസം കൂടുമ്പോഴും 10 ലക്ഷം രോഗികൾവീതം വർധിക്കുന്നു‌‌. ജനുവരി 30ന്‌ ആദ്യമായി രോഗം സ്ഥിരീകരിച്ചശേഷം 167 ദിവസമെടുത്ത്‌ ജൂലൈ 16നാണ്‌ രോഗികൾ 10 ലക്ഷത്തിലെത്തിയത്‌. തുടർന്ന്‌ 22 ദിവസംകൊണ്ട്‌‌  20 ലക്ഷമായി. 15 ദിവസത്തിൽ ആഗസ്‌ത്‌ 22ന്‌ 30 ലക്ഷം കടന്നപ്പോൾ 13 ദിവസം മാത്രമെടുത്ത്‌ സെപ്‌തംബർ നാലിന്‌ 40 ലക്ഷം കടന്നു. നാൽപ്പത്‌ 50 ലക്ഷമെത്താൻ 11 ദിവസംമാത്രമാണ്‌ എടുത്തത്‌. ലോകത്തുതന്നെ ഏറ്റവും തീവ്രമായ രോഗവ്യാപനം ഇന്ത്യയിലാണ്‌. പ്രതിദിന  മരണവും ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്‌. ‌

രാജ്യത്ത്‌ കോവിഡ് രോഗമുക്തിനിരക്ക് 78.28 ശതമാനമായതായി കേന്ദ്രം അറിയിച്ചു. ആകെ രോഗമുക്തർ 38.59 ലക്ഷം കടന്നു. രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിലുള്ളവരിൽ 48.8 ശതമാനം മഹാരാഷ്ട്ര, കർണാടകം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 69 ശതമാനത്തോളം മഹാരാഷ്ട്ര, തമിഴ്നാട്, കർണാടകം, ആന്ധ്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ. രാജ്യത്തെ രോഗസ്ഥിരീകരണ നിരക്ക് 8.4 ശതമാനം

● അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കോവിഡ് സ്ഥിരീകരിച്ചു.
● ഗുജറാത്തിൽ സിവിൽ സപ്ലൈസ് മന്ത്രി ജയേഷ് റഡാദിയയക്കും രോഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top