25 April Thursday

കോവിഡ്‌: കേരളത്തെക്കുറിച്ച്‌ തട്ടിപ്പ്‌ കണക്ക്‌; വാർത്ത അടിസ്‌ഥാനരഹിതം

സ്വന്തം ലേഖകൻUpdated: Friday Sep 4, 2020

ന്യൂഡൽഹി> കേരളത്തിൽ കോവിഡ്‌ സ്ഥിതി ഗുരുതരമാണെന്ന്‌ കേന്ദ്രം വിലയിരുത്തിയതായി ദേശീയ മാധ്യമത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം. കേരളത്തിലെ രോഗസ്ഥിരീകരണ നിരക്ക്‌ 17.80 ശതമാനമെന്നാണ്‌ റിപ്പോർട്ടിലുള്ളത്‌. ആഗസ്‌ത്‌ 13 മുതൽ 19 വരെയുള്ള വിലയിരുത്തലാണിത്. എന്നാൽ, കേരളത്തിൽ കോവിഡ്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ട്‌ തുടങ്ങിയശേഷം ഒരു ഘട്ടത്തിൽപ്പോലും രോഗസ്ഥിരീകരണ നിരക്ക്‌ രണ്ടക്കം കടന്നിട്ടില്ല.

നിലവിൽ കേരളത്തിലെ രോഗസ്ഥിരീകരണ നിരക്ക്‌ 4.53 ശതമാനംമാത്രം‌. രാജ്യത്ത്‌ രോഗസ്ഥിരീകരണ നിരക്ക്‌ ഏറ്റവും കുറഞ്ഞുനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. പരിശോധനാ നിരക്കിൽ കേരളം ഏറ്റവും പിന്നിലാണെന്ന വിചിത്രമായ കണ്ടെത്തലും റിപ്പോർട്ടിലുണ്ട്‌. കേരളത്തിലെ ടെസ്റ്റിങ്‌– -6.23 ശതമാനമാണെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. ഇത്‌ എന്ത്‌ അടിസ്ഥാനത്തിലാണെന്ന വിശദീകരണമില്ല. റിപ്പോർട്ടിൽ പറയപ്പെടുന്ന കാലയളവിൽ കേരളത്തിലെ പ്രതിദിന പരിശോധന നാൽപ്പതിനായിരംവരെയായി ഉയർന്നിരുന്നു. പരിശോധനാനിരക്കിൽ കേരളത്തിന്‌ മുന്നിലുള്ളത്‌ ആകെ നാല്‌ സംസ്ഥാനംമാത്രം‌.

രാജ്യത്ത്‌ ഒറ്റദിവസം 83,000 രോ​ഗികള്‍

രാജ്യത്ത്‌ ഒറ്റദിവസത്തെ രോ​ഗികള്‍ ഇതാദ്യമായി 83,000 കടന്നു. ആഗസ്‌ത്‌ 30ന് 79,461 രോ​ഗികളെ സ്ഥിരീകരിച്ചതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന എണ്ണം. 24 മണിക്കൂറില്‍ 83,883 രോ​ഗികള്‍, 1043 മരണം. 68,584 രോഗമുക്തര്‍. ആകെ രോഗമുക്തര്‍ 29,70,492. രോഗമുക്തി നിരക്ക്‌ 77.09 ശതമാനമായി. 8.16 ലക്ഷം പേര്‍ ചികിത്സയില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top