25 April Thursday

കോവിഡ്‌ ബാധിതരുടെ എണ്ണം കൂടുന്നു ; 24 മണിക്കൂറിൽ 524 പേർക്ക്‌ രോഗം

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ ഒരിടവേളയ്‌ക്കുശേഷം വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 524 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 113 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്‌. നിലവിൽ 3618 പേർ ചികിത്സയിലുണ്ട്‌.

ആകെ മരണസംഖ്യ 5,30,781 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. രോഗസ്ഥിരീകരണ നിരക്കിൽ വർധന രേഖപ്പെടുത്തിയതോടെ ജാഗ്രത പുലർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക്‌ ശനിയാഴ്‌ച കത്തയച്ചിരുന്നു. ആശുപത്രികളിൽ ഐസിയു സൗകര്യമുള്ള കിടക്കകൾ, മരുന്ന്‌, ഓക്‌സിജൻ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കണമെന്നും ചൂണ്ടിക്കാട്ടി. ഹോളിയടക്കമുള്ള ആഘോഷങ്ങൾക്കായി ആളുകൾ വ്യാപകമായി കൂട്ടംചേർന്നത്‌ വരും ദിവസങ്ങളിൽ കോവിഡ്‌ ബാധിതരുടെ എണ്ണം വർധിക്കാൻ ഇടയാക്കുമെന്നാണ്‌ വിലയിരുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top