18 April Thursday

ഡൽഹിയിൽ 6 ദിവസം സമ്പൂർണ കർഫ്യൂ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021



ന്യൂഡൽഹി
കോവിഡിന്റെ അതിതീവ്ര വ്യാപനത്തിനൊപ്പം ആശുപത്രി സംവിധാനങ്ങൾകൂടി താറുമാറായതോടെ ഡൽഹിയിൽ ആറുദിവസത്തെ  സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച രാത്രി 10 മുതൽ കർഫ്യൂ നിലവിൽ വന്നു. അടുത്ത തിങ്കളാഴ്‌ച പുലർച്ചെ അഞ്ചുവരെ തുടരും. അവശ്യസേവനങ്ങൾ അനുവദിക്കും. ബസുകളിലും മെട്രോയിലും അമ്പതുശതമാനം യാത്രക്കാർമാത്രം. ആരാധനാലയങ്ങൾ തുറക്കാം, ഭക്തരെ അനുവദിക്കില്ല. എല്ലാ സ്വകാര്യ ഓഫീസും ‘വർക്ക്‌ ഫ്രം ഹോം’ രീതിയിലേക്ക്‌ മാറണം. വിവാഹച്ചടങ്ങില്‍ പരമാവധി 50 പേരും സംസ്‌കാരച്ചടങ്ങിൽ 20 പേരും മാത്രം.

മാള്‍, തിയറ്ററുകൾ, ഷോപ്പിങ്‌ സമുച്ചയം, നീന്തൽക്കുളം, റെസ്‌റ്റോറന്റ്, സലൂണ്‍, ജിം, സ്‌പാ എന്നിവ പ്രവർത്തിക്കില്ല. സാമൂഹ്യ–- മത–- രാഷ്ട്രീയ–- വിനോദ–- കായിക പരിപാടികളും വിലക്കി. ദേശീയ കായിക മൽസരങ്ങൾ കാണികളില്ലാതെ അനുവദിക്കും. ആരോഗ്യപ്രവർത്തകർ, അവശ്യസേവന ജീവനക്കാർ, മാധ്യമപ്രവർത്തകർ, ന്യായാധിപര്‍, സർക്കാർ ജീവനക്കാർ, നയതന്ത്രജ്ഞർ എന്നിവർക്ക്‌ യാത്രാവിലക്കില്ല. പരീക്ഷ എഴുതുന്ന വിദ്യാർഥികളെയും ഒഴിവാക്കി. ബാങ്ക്‌–- ഇൻഷുറൻസ്‌ ഓഫീസുകൾ, എടിഎമ്മുകൾ എന്നിവ പ്രവർത്തിക്കും. ടാക്‌സികളിലും ആട്ടോകളിലും പരമാവധി രണ്ട്‌ യാത്രക്കാർ. അന്തർസംസ്ഥാന യാത്രയ്‌ക്ക്‌ വിലക്കില്ല.

കുടിയേറ്റത്തൊഴിലാളികൾ നഗരം വിടരുതെന്നും ആറുദിവസത്തിനകം ഓക്‌സിജൻ, മരുന്നുകൾ, കിടക്കകൾ എന്നിവയൊരുക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ്- കെജ്‌രിവാൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top