24 April Wednesday

‘ഇവിടെ മൃതദേഹങ്ങൾ കുന്നുകൂടുന്നു’; ഡൽഹി സർക്കാരിന്‌ ഹൈക്കോടതി വിമർശം

സ്വന്തം ലേഖകൻUpdated: Friday Nov 20, 2020

ന്യൂഡൽഹി
കോവിഡ്‌ ബാധിതർ കുതിച്ചുയരുമ്പോഴും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്‌ച കാണിച്ച ഡൽഹി സർക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷവിമർശം. വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 200ൽനിന്ന്‌ 50 ആയി നിയന്ത്രിച്ചത്‌ സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാണിച്ച അവസരത്തിലാണ്‌ ഹൈക്കോടതിയുടെ വിമർശം‌.
  
സർക്കാർ എന്തുകൊണ്ടാണ്‌ നേരത്തെ ഉണരാതിരുന്നതെന്നും കോടതി ഉത്തരവ്‌ വന്നശേഷമാണോ ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, സുബ്രഹ്മണ്യം പ്രസാദ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച് ചോദിച്ചു. രോഗം ഭയന്ന്‌ വീട്ടിൽ അടച്ചിരിക്കുന്നവർ പോലും രോഗബാധിതരാകുന്നു. കഴിഞ്ഞ 14 ദിവസത്തിനിടെ മരണനിരക്ക്‌ കുത്തനെ ഉയർന്നു‌. ഈ ദിവസങ്ങളിൽ എത്രപേർ മരിച്ചെന്ന്‌ അറിയുമോ?  നടപടികൾ സ്വീകരിച്ചെന്ന്‌  അവകാശപ്പെടുമ്പോഴും ചുറ്റിലും മൃതദേഹം കുന്നുകൂടുകയാണ്‌. മൃതദേഹങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പാക്കണം–- -കോടതി നിർദേശിച്ചു.

   ഡൽഹിയിൽ പരിശോധന  വർധിപ്പിക്കാൻ സർക്കാരിന്‌  നിർദേശം നൽകണമെന്ന അഡ്വ. രാകേഷ്‌ മൽഹോത്രയുടെ ഹർജിയാണ്‌ ഹൈക്കോടതി പരിഗണിച്ചത്‌.


വളർച്ച ഏറ്റവും പിന്നിൽ; കോവിഡ്‌ മരണത്തിൽ

മുന്നിൽ

ന്യൂഡൽഹി
സാമ്പത്തികവളർച്ചയിൽ ഏഷ്യയിൽ ഏറ്റവും‌ പിന്നിൽ ഇന്ത്യ. പൂജ്യത്തിനും താഴെയാണ്‌ ഇന്ത്യയുടെ വളർച്ചനിരക്ക്‌. കോവിഡ്‌ മരണനിരക്ക്‌ അയൽരാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയിലാണ്‌ കൂടുതൽ.


നടപ്പുവർഷം രണ്ടാം പാദത്തിലെ
വളർച്ചനിരക്ക്‌

ഇന്ത്യ    :    മൈനസ്‌ 8.6
ബംഗ്ലാദേശ്‌    :   3.8
മ്യാന്മർ    :      2
ചൈന    :      1.9
വിയത്‌നാം    :    1.6
ഭൂട്ടാൻ    :      0.6
പാകിസ്ഥാൻ      0.4
നേപ്പാൾ    :     0


കോവിഡ്‌ മരണം
(ജനസംഖ്യയുടെ 10 ലക്ഷത്തിൽ)

ഇന്ത്യ    :        95
ബംഗ്ലാദേശ്‌     :   38
നേപ്പാൾ     :    43
പാകിസ്ഥാൻ     : 33
മ്യാന്മർ     :     30
ചൈന     :      3
വിയത്‌നാം    :    0.4
ഭൂട്ടാൻ      :      0

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top