20 April Saturday

രാജ്യത്ത് രോ​ഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്; മരണക്കണക്ക് തെറ്റി ഡല്‍ഹി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


ന്യൂഡൽഹി
ഡൽഹി സർക്കാരിന്റെ കോവിഡ്‌ മരണകണക്കില്‍ ഗുരുതര പിശക്‌. വ്യാഴാഴ്‌ചവരെ 194 മരണമെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, മെയ്‌ 16വരെ 426 കോവിഡ്‌ രോഗികളുടെ മൃതദേഹം സംസ്കരിച്ചെന്നാണ് വിവിധ മുനിസിപ്പൽ കോർപറേഷനില്‍നിന്നുള്ള കണക്ക്. കോവിഡ്‌ മരണങ്ങൾ കൃത്യമായി സർക്കാർ കണക്കിൽ ഉൾപ്പെടുന്നില്ലെന്ന്‌ ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.

വടക്കൻ ഡൽഹി കോർപറേഷനിലെ ശ്‌മശാനങ്ങളിൽ കോവിഡ്‌ സ്ഥിരീകരിച്ച  202  മൃതദേഹം സംസ്‌കരിച്ചു. തെക്കൻ ഡൽഹി കോർപറേഷനിലെ ശ്‌മശാനങ്ങളില്‍ കോവിഡ്‌ സ്ഥിരീകരിച്ച 224 മൃതദേഹവും രോ​ഗം‌ സംശയിക്കുന്നവരുടെ 83 മൃതദേഹവും സംസ്‌കരിച്ചു. എന്നാല്‍, മുനിസിപ്പൽ കോർപറേഷനുകളുടെ കണക്കുകൾ ഡല്‍ഹി സർക്കാർ തള്ളി. 

ലോക്‌ നായക്‌, ആർഎംഎൽ, ലേഡി ഹാർഡിങ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി, എയിംസിന്റെ ഡൽഹി, ഝജ്ജാർ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 116 മരണം സംഭവിച്ചപ്പോൾ 66 മരണംമാത്രമാണ്‌ സർക്കാർ രേഖപ്പെടുത്തിയത്‌. ഈ പിശക്‌ സര്‍ക്കാരിന് പിന്നീട് അം​ഗീകരിക്കേണ്ടിവന്നു.

തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച 786 രോഗികൾ, ആകെ രോഗികൾ 14753.
● വെള്ളിയാഴ്ച 105 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചതോടെ കർണാടകത്തിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1000 കടന്നു. ഇതുവരെ 41 മരണം.
● ഡൽഹിയിൽനിന്ന്‌ തിരിച്ചെത്തിയവരിൽ രോഗം സ്ഥിരീകരിച്ചതോടെ മണിപ്പുരിൽ രോഗികളുടെ എണ്ണം 24 ആയി.
● പുണെ സർക്കാർ സസൂൺ ആശുപത്രിയിൽ കോവിഡ്‌ രോഗികൾക്ക്‌ പുതിയ മരുന്ന്‌ നൽകും. 20,000 രൂപ വിലയുള്ള മരുന്ന്‌ 25 പേരിലാണ്‌ പരീക്ഷിക്കുന്നത്‌.
● ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവർ എത്തിയതോടെ ത്രിപുരയിൽ കോവിഡ്‌ രോഗികളുടെ എണ്ണം 175



 

ഒന്നേകാല്‍ ലക്ഷം രോ​ഗികള്‍
അടച്ചിടൽ 60 ദിനം പിന്നിടുമ്പോൾ രാജ്യത്ത് രോ​ഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്. മരണം 3700 കടന്നു. തുടർച്ചയായ രണ്ടാം ദിനവും ആറായിരത്തിലേറെ രോ​ഗികള്‍. നാലുദിവസമായി രാജ്യത്ത് 24000 രോ​ഗികള്‍. 24 മണിക്കൂറില്‍ 148 മരണം, 6088 പുതിയ രോ​ഗികള്‍. വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ മാത്രം രോ​ഗികള്‍ മൂവായിരത്തിലേറെ.  63 പേർ മരിച്ചു. ആകെ മരണം 1500 കടന്നു. ഡൽഹിയിൽ 14 മരണം,  660 രോ​ഗികള്‍. ഗുജറാത്തിൽ 29 മരണം,363 രോ​ഗികള്‍.

തമിഴ്‌നാട്ടിൽ 786 പുതിയ രോ​ഗികള്‍. എന്നാല്‍, രോഗികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം  അവകാശപ്പെട്ടു.  13.3 ദിവസം കൊണ്ടാണ് നിലവിൽ രോ​ഗികളുടെ എണ്ണം ഇരട്ടിക്കുന്നത്. അടച്ചിടലിന്‌ മുമ്പ്‌ ഇത് 3.4 ദിവസത്തിലായിരുന്നു. മരണനിരക്ക് 3.02 ശതമാനമായി. രോഗമുക്തി നിരക്ക് 41 ശതമാനമായി.

രാജ്യത്തെ 80 ശതമാനം രോ​ഗികളും മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി , മധ്യപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ
● മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, താനെ എന്നീ നഗരങ്ങളിലാണ്‌ 60 ശതമാനം രോഗികൾ
●80 ശതമാനം മരണവും മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ബംഗാൾ, ഡൽഹി എന്നിവിടങ്ങളില്‍
●മുംബൈയിൽ 1751 രോഗികൾ കൂടി. ധാരാവിയിൽ 53 പുതിയ രോ​ഗികള്‍
●കോൺഗ്രസ് ദേശീയ വക്താവ് സഞ്ജയ് ഝായ്ക്ക് മുംബൈയിൽ കോവിഡ്
● മുംബൈയിൽ ഓൺലൈൻ മദ്യവിൽപ്പനയ്‌ക്ക്‌ അനുമതി
●ഒരു ജവാനുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഐടിബിപിയിലെ ആകെ രോ​ഗികള്‍ 105 ആയി
●ദേശീയ ദുരന്ത പ്രതികരണ സേനയിലെ എസ്ഐക്ക് കോവിഡ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top