26 April Friday

ലഖ്‌നൗവിൽ 1119 കോവിഡ്‌ രോ​ഗികളെ കാണാനില്ല; 2290 രോ​ഗികള്‍ നല്‍കിയത് വ്യാജമേല്‍വിലാസം

സ്വന്തം ലേഖകൻUpdated: Monday Aug 3, 2020

ന്യൂഡൽഹി > ലഖ്‌നൗവിൽ കോവിഡ്‌ സ്ഥിരീകരിച്ച 1119 പേരെ കണ്ടെത്താനാകാതെ അധികൃതര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ളവരാണ് ഇവരെന്ന് കരുതുന്നു. ജൂലൈ 23നും 31നുമിടയിൽ ലഖ്‌നൗവിൽ വിവിധ ക്യാമ്പുകളില്‍ കോവിഡ്പരിശോധന നടത്തി. ഫലം പോസിറ്റീവായ വിവരം അറിയിക്കാന്‍ ശ്രമിച്ചപ്പോഴാണ്  2290 പേര്‍ തെറ്റായ മേല്‍വിലാസമാണ് നല്‍കിയതെന്ന് ബോധ്യമായത്.

പൊലീസ് 1,171 പേരെ കണ്ടെത്തി ആശുപത്രികളിലാക്കി. 1119 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇനിമുതല്‍ സാമ്പിൾ ശേഖരിക്കുന്നതിനുമുമ്പ്‌ തിരിച്ചറിയൽരേഖ പരിശോധിച്ച്‌ ഉറപ്പാക്കാന്‍ അധികൃതര്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ്‌ ബാധിച്ച്‌ മന്ത്രി കമൽറാണി വരുൺ ഞായറാഴ്‌ച മരിച്ചു. മന്ത്രി മഹേന്ദ്രസിങ്ങും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ സ്വതന്ത്രദേവ്‌ സിങ്ങിനും രോഗം സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top