12 July Saturday

ഇന്ത്യയിൽ കോവിഡ്‌ ബാധിതർ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 895 മരണം

വെബ് ഡെസ്‌ക്‌Updated: Friday Oct 16, 2020

ന്യൂഡൽഹി > കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 63,371 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,70,469 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തുടനീളം ഇതുവരെ 1,12,161 പേരുടെ ജീവൻ കോവിഡ് കവർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 895 മരണം റിപ്പോർട്ട് ചെയ്‌തു. 1.52 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

വിവിധ സംസ്ഥാനങ്ങളിലായി 8,04,528 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. 64,53,780 പേർ ഇതിനോടകം രോഗമുക്തി നേടി. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ കണക്കുപ്രകാരം വ്യാഴാഴ്‌ച വരെ 9.2 കോടിയിലേറെ സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചു.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ നിലവിൽ 1,92,936 രോഗികൾ ചികിത്സയിൽ തുടരുകയാണ്. കർണാടകയിൽ 1,13,557 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. കേരളത്തിൽ 94,609 പേരും തമിഴ്നാട്ടിൽ 41,872 പേരും ആന്ധ്രയിൽ 40,047 പേരും ചികിത്സയിൽ കഴിയുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top