18 September Thursday

ഗുജറാത്ത് ആശുപത്രിയില്‍ മര്‍ദനമേറ്റ കോവിഡ്‌ ബാധിതന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020

ഗാന്ധിനഗർ> ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മര്‍ദനത്തിനിരയായ കോവിഡ്‌ ബാധിതന്‍ മരിച്ചു. വൈറസ്‌മൂലമല്ല ആശുപത്രി അധികൃതരുടെ മര്‍ദനമേറ്റതിനാലാണ് മരണമെന്ന് ബന്ധുക്കള്‍. രാജ്കോട്ടിലെ പിഡുയു ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിക്കപ്പെട്ട പ്രഭാശങ്കർ പാട്ടീൽ (38)ആണ് മരിച്ചത്. 

പിപിഇ കിറ്റ് ധരിച്ച ആശുപത്രി ജീവനക്കാരന്‍ യുവാവിന്റെ നെഞ്ചിൽ മുട്ടമര്‍ത്തി തടഞ്ഞുവയ്ക്കുന്ന ദൃശ്യം ദിവസങ്ങള്‍ക്കുമുമ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സെപ്‌തംബർ ഒമ്പതിനാണ് വീഡിയോ വന്നത്‌. 12ന്‌  പാട്ടീൽ മരിച്ചു.

എന്നാൽ, കുടുംബത്തിന്റെ ആരോപണം ​ഗുജറാത്ത് സര്‍ക്കാര്‍ നിഷേധിച്ചു. പാട്ടീലിന്‌ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും ഓടാൻ ശ്രമിച്ചയാളെ തടയുകയാണ്‌ ജീവനക്കാർ ചെയ്തതെന്നുമാണ്‌ ആരോഗ്യ കുടുംബക്ഷേമവകുപ്പ് പ്രിൻസിപ്പൽ‌ സെക്രട്ടറിയുടെ വിശദീകരണം. പ്രതിഷേധം ശക്തമായതോടെ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top