02 July Wednesday

ഊട്ടിയിൽ കോട്ടേജ് റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

ഗൂഡല്ലൂർ > ഊട്ടി ബോട്ട് ഹൗസ് റോഡിൽ കോട്ടേജ് റിസപ്ഷനിസ്‌റ്റിനെ കാൻറീൻ ഉടമ കുത്തിക്കൊന്നു.  വിവേകാനന്ദ നഗർ സ്വദേശി രാമകൃഷ്ണന്റെ മകൻ ശിവ (28)നെ ഊട്ടി സ്വദേശി ഭരത് (26) ആണ്‌ കുത്തിക്കൊന്നത്. തിങ്കളാഴ്‌ച‌ വൈകിട്ടാണ്‌  സംഭവം. കോട്ടേജിലെ സഞ്ചാരികൾക്ക് ഭക്ഷണം നൽകുന്നത്‌ സംബന്ധിച്ച തർക്കമാണ്‌ കൊലപാതകത്തിൽ കലാശിച്ചത്‌.
 

 ഭരത് അമ്മയോടൊപ്പം സ്‌കൂട്ടറിൽ പോകുമ്പോൾ ശിവയും ഭരതും തമ്മിൽ വീണ്ടും തർക്കമുണ്ടായി.  ഭരത് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ശിവയെ കുത്തുകയായിരുന്നു. നീലഗിരി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത  ഭരതിനെ റിമാൻഡ് ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top