10 July Thursday

പാചകവാതക വില വീണ്ടും കൂട്ടി; സിലിണ്ടറിന്‌ 1060.50 രൂപ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ന്യൂഡല്‍ഹി> സാധാരണ ജനത്തിന്‌ ഇരുട്ടടി നൽകി പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ്‌ വര്‍ധിപ്പിച്ചത്‌. ഇതോടെ 14.2 കിലോയുടെ സിലിണ്ടറിന് 1060.50 രൂപയായി.

രണ്ടു മാസത്തിനിടെ മൂന്ന് തവണയാണ് വില കൂട്ടിയത്‌.  103 രൂപയാണ് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്ഈ കാലയളവിൽ കുടിയത്‌. നേരത്തെ 956.05 രൂപയായിരുന്നു വില.

അതേ സമയം 19 കിലോ ഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് നേരിയ കുറവ് വരുത്തിയിട്ടുണ്ട്. 8.50 രൂപയാണ് കുറച്ചതോടെ  2027 രൂപയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top