ശ്രീനഗർ
പ്രധാനമന്ത്രി കാര്യാലയത്തിലെ ഉന്നതഉദ്യോഗസ്ഥൻ ചമഞ്ഞ് കശ്‌മീരിലെ അതിസുരക്ഷാമേഖലയില്‍ സെഡ് പ്ലസ് കാവലില്‍ ബുള്ളറ്റ് പ്രൂഫ് കാറിൽ കറങ്ങി ഗുജറാത്ത് സ്വദേശി. പ്രധാനമന്ത്രി കാര്യാലയം അഡീഷണൽ ഡയറക്ടർ എന്നവകാശപ്പെട്ടാണ് അഹമദാബാദ് സ്വദേശി കിരൺഭായ് പട്ടേൽ കശ്മീര്‍ ഭരണാധികാരികളെയും രഹസ്യാന്വേഷണ ഏജന്‍സികളെയും സൈന്യത്തെയും പറ്റിച്ചത്.
ഉദ്യോഗസ്ഥര്‍ ഇയാള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പഞ്ചനക്ഷത്രഹോട്ടലിൽ താമസസൗകര്യം ഒരുക്കുകയും അതിര്‍ത്തിയാത്രകള്‍ക്ക് സായുധകാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
അധികാരികളെ ഒന്നടങ്കം പറ്റിച്ച് കടന്ന ഇയാള്‍ വീണ്ടും കശ്മീരില്‍ എത്തിയതോടെയാണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിൽ കിരൺ പട്ടേൽ തട്ടിപ്പ് സമ്മതിച്ചു. ഇയാളുടെ പക്കൽനിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇയാളുടെ ട്വിറ്റർ അക്കൗണ്ടിൽ കശ്മീർ സന്ദര്‍ശനങ്ങളുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഗുജറാത്ത് ബിജെപി നേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..