06 July Sunday

പഞ്ചാബ് കോൺ​ഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖർ ബിജെപിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

ന്യൂഡൽഹി> മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചാബിലെ മുൻ അധ്യക്ഷനുമായ സുനിൽ ജാഖർ ബിജെപിയിലേക്ക്. ഡൽഹിയിലെത്തിയ ജാഖർ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്‌പൂരിൽ ചിന്തൻ ശിബിരം നടക്കുന്നതിനിടെ സുനിൽ ജാഖർ കോൺഗ്രസിൽ നിന്ന് രാജി വെയ്‌ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഫെയ്‌‌സ്‌ബുക്കിൽ ലൈവിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ഗുഡ്‌ബൈ, ​ഗുഡ് ലക്ക്  കോൺ​ഗ്രസ് എന്നായിരുന്നു രാജി പ്രഖ്യാപനത്തിനിടെ അദ്ദേഹം പറഞ്ഞത്.

പഞ്ചാബിൽ കോൺഗ്രസ് പാർട്ടിയുടെ കനത്ത തോൽവിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്കെതിരെ വിമർശനം നടത്തിയ സംഭവത്തിൽ ജാഖറിന് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top