20 April Saturday

കോൺഗ്രസ്‌ സ്ഥാനാർഥി ഇരുട്ടിവെളുത്തപ്പോൾ എൻഡിഎ

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022


ന്യൂഡൽഹി  
യുപിയിൽ കോൺഗ്രസ്‌ പട്ടികയിലെ മറ്റൊരു സ്ഥാനാർഥികൂടി കൂറുമാറി. രാംപ്പുരിലെ സുവാർ മണ്ഡലത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ഹൈദർ അലി ഖാൻ ഞായറാഴ്‌ച എൻഡിഎ ഘടകകക്ഷിയായ അപ്‌നാദളിൽ ചേർന്നു. സുവാർ മണ്ഡലത്തിലെ അപ്‌നാദൾ സ്ഥാനാർഥിയായും ഖാനെ പ്രഖ്യാപിച്ചു. ഹൈദർ അലി ഖാന്റെ അച്ഛൻ നവാബ്‌ കാസിം അലി ഖാൻ രാംപ്പുരിൽ ഇപ്പോഴും കോൺഗ്രസ്‌ സ്ഥാനാർഥിയാണ്‌. അമേത്തിയും റായ്‌ബറേലിയും പോലെ കോൺഗ്രസ്‌ ശക്തികേന്ദ്രമായിരുന്നു രാംപ്പുരും. നേതാക്കളുടെ കൊഴിഞ്ഞുപോക്കോടെ ഇവിടെയും കോൺഗ്രസ്‌ ദുർബലപ്പെട്ടു.കഴിഞ്ഞ ദിവസം ബറെയ്‌ലി കാന്റ്‌ മണ്ഡലത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാക്കിയ സുപ്രിയ അറോൺ അതേ മണ്ഡലത്തിൽ എസ്‌പി സ്ഥാനാർഥിയായിരുന്നു. പിന്നാലെ മറ്റൊരു സ്ഥാനാർഥികൂടി പാർടി വിട്ടത്‌ കോൺഗ്രസിന്‌ ക്ഷീണമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top