16 September Tuesday

നേതാക്കൾ പലതട്ടിൽ; കൂറുമാറ്റത്തിൽ തകർന്ന്‌ മണിപ്പുർ കോൺഗ്രസ്‌

സാജൻ എവുജിൻUpdated: Sunday Jan 16, 2022

ന്യൂഡൽഹി > തമ്മിലടിയിലും നേതാക്കളുടെ കൂട്ടക്കൂറുമാറ്റത്തിലും തകർന്നും പകച്ചും മണിപ്പുർ കോൺഗ്രസ്‌. തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കെ എത്തിയിട്ടും നിർജീവമാണ്‌ സംസ്ഥാനത്ത്‌ നേതൃത്വവും അണികളും. 60 അംഗ നിയമസഭയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 28 സീറ്റിൽ ജയിച്ച കോൺഗ്രസിൽ ശേഷിക്കുന്നത്‌13 എംഎൽഎമാർ. ബാക്കിയുള്ളവരെ ബിജെപി റാഞ്ചി.

പിസിസി അധ്യക്ഷൻ ഗോവിന്ദ്‌ദാസ്‌ കൊന്തൗജ്‌ ഉൾപ്പെടെ ഇപ്പോൾ ബിജെപിയില്‍. നിലവിലെ പ്രതിപക്ഷനേതാവായ ഒക്രം ഇബോബി സിങ്ങാകട്ടെ നിഷ്‌ക്രിയത്വം തുടരുന്നു. 2002 മുതൽ സ്ഥിരമായി ജയിക്കുന്ന മണ്ഡലമായ തൗബലിൽപോലും ഇദ്ദേഹം അപൂർവമായേ എത്താറുള്ളൂ. ഇബോബി സിങ്‌ മുഖ്യമന്ത്രിയായിരുന്ന മൂന്നു തവണയും പാർടി ഗ്രൂപ്പുപോരിൽ മുങ്ങി.

2016ൽ കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന എംഎൽഎ യുംകാം എരാബത്തും മറ്റൊരു നേതാവ്‌ എൻ ബീരേൻ സിങ്ങും ബിജെപിയിലേക്കു പോയി. 2017ൽ ബിജെപി മത്സരിച്ചതാകട്ടെ ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലും. സീറ്റിന്റെ എണ്ണത്തിൽ കോൺഗ്രസിന്റെ പിന്നിലായിട്ടും ബിജെപിയാണ്‌ സർക്കാർ രൂപീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top