ന്യൂഡൽഹി> മധ്യപ്രദേശിൽ മുതിർന്ന നേതാവ് കമൽനാഥാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് രാഹുൽഗാന്ധി. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ജാതിസെൻസസ് നടത്തി പിന്നോക്കവിഭാഗക്കാരുടെ കൃത്യമായ കണക്കെടുക്കുമെന്നും രാഹുൽഗാന്ധി തെരഞ്ഞെടുപ്പ്‌റാലിയിൽ പറഞ്ഞു. രാജ്യം ഭരിക്കുന്നത് ക്യാബിനറ്റ് സെക്രട്ടറിയും സെക്രട്ടറിമാരും ഉൾപ്പടെ 90ഓളം ഉദ്യോഗസ്ഥരാണ്. നയരൂപീകരണത്തിൽ ബിജെപി എംപിമാർക്കോ എംഎൽഎമാർക്കോ പങ്കില്ലെന്നും രാഹുൽ ചൂണ്ടിക്കാണിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..