19 April Friday

കർണാടക തെരഞ്ഞെടുപ്പ്‌; കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

ബംഗളൂരു
നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ കർണാടക കോൺഗ്രസിൽ ചേരിപ്പോര്‌ രൂക്ഷം. ഇഷ്ടക്കാരെ സ്ഥാനാര്‍ഥികളാക്കാന്‍  എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പിസിസി പ്രസിഡന്റ്‌ ഡി കെ ശിവകുമാറിന്റെയും പക്ഷങ്ങള്‍ തമ്മില്‍ കിടമത്സരം. ഇതോടെ സീറ്റുവിഭജനം കീറാമുട്ടിയായി. 224 മണ്ഡലമാണ്‌ സംസ്ഥാനത്തുള്ളത്‌. സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ  കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി  വെള്ളിയാഴ്ച ഡൽഹിയിൽ ചേർന്നു. സംസ്ഥാന സ്‌ക്രീനിങ്‌ കമ്മിറ്റി തയ്യാറാക്കിയ 170 പേരുടെ പട്ടിക പരിഗണിച്ചു.

80 സീറ്റിൽ മാത്രമമേ ഹൈക്കമാൻഡ്‌ തീരുമാനം എടുത്തുള്ളൂവെന്നാണ്‌ റിപ്പോർട്ട്‌. മറ്റ്‌ സീറ്റുകളിൽ പീന്നിട്‌ തീരുമാനിക്കും. ഏറെ തർക്കങ്ങൾക്കൊടുവിലാണ്‌ സംസ്ഥാന സ്‌ക്രീനിങ്‌ കമ്മിറ്റി  ലിസ്റ്റ്‌ തയ്യാറാക്കിയത്‌. അംഗീകരിച്ച ലിസ്റ്റിൽ അറുപതോളം പേർ സിറ്റിങ്‌ എംഎൽഎമാരാണ്‌. ​ 22ന്​ ​ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റക്കാനാണ്‌ കോൺഗ്രസ്‌ ശ്രമം. സഖ്യമില്ലാതെ ഒറ്റയ്‌ക്ക്‌ മത്സരിക്കാനാണ്‌ കോൺഗ്രസ്‌ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top