28 March Thursday

പൊതുമേഖല വിൽപ്പനയിൽ മിണ്ടാതെ ചിദംബരം സമിതി

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022


ഉദയ്‌പുർ
കേന്ദ്ര സർക്കാരിന്റെ പൊതുമേഖല വിറ്റഴിക്കലിനെ ചിന്തൻ ശിബിർ ആമുഖപ്രസംഗത്തിൽ സോണിയ ഗാന്ധി വിമർശിച്ചെങ്കിലും സാമ്പത്തികവിഷയം പരിഗണിക്കുന്ന പി ചിദംബരം സമിതിക്ക്‌ മൗനം. എന്നാൽ, കോൺഗ്രസ്‌ സർക്കാർ തുടക്കമിട്ട ഉദാരീകരണനയം 30 വർഷം പിന്നിട്ട സാഹചര്യത്തിൽ സാമ്പത്തികനയത്തിൽ പുനഃപരിശോധന വേണമെന്ന് ചിദംബരം സമിതി ആവശ്യപ്പെട്ടു.

ഉദാരീകരണകാലത്ത്‌ അസമത്വത്തിൽ വർധന, ജനസംഖ്യയിലെ അടിത്തട്ടിലുള്ള 10 ശതമാനത്തിന്റെ അതീവദാരിദ്ര്യം, പട്ടിണിസൂചികയിലെ പിന്നോട്ടുപോകൽ, സ്‌ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ്‌ എന്നിവ ചൂണ്ടിക്കാട്ടിയാണ്‌ നിർദേശം. ഉദാരീകരണനയം സമ്പന്നവിഭാഗത്തിനു മാത്രമാണ്‌ ഗുണം ചെയ്‌തതെന്ന കോൺഗ്രസിന്റെ കുറ്റസമ്മതമാണ്‌ ഇത്‌.

കേന്ദ്ര ഭരണത്തിൽ സമ്പദ്‌വ്യവസ്ഥ പൂർണമായും തകർന്നെന്ന്‌ ചിദംബരം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്‌മയും ഇതിന്‌ ഉദാഹരണമാണ്‌. എന്നാൽ, പൊതുമേഖല വിൽപ്പനയെക്കുറിച്ച്‌ ചിദംബരം നിശ്ശബ്ദത പാലിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top