25 April Thursday

കോൺഗ്രസ്‌, ആർഎൽഡി നേതാക്കൾ ബിഎസ്‌പിയിൽ ; ഗോവ മുൻ കോൺഗ്രസ് എംഎൽഎ തൃണമൂലിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


ന്യൂഡൽഹി
കോൺഗ്രസിൽനിന്നും രാഷ്ട്രീയ ലോക്ദളിൽനിന്നുമുള്ള രണ്ട് നേതാക്കൾ ബുധനാഴ്ച ബഹുജൻ സമാജ് പാർടിയിൽ (ബിഎസ്‌പി) ചേർന്നു. കോൺഗ്രസ് നേതാവും മുൻ യുപി ആഭ്യന്തര മന്ത്രി എസ് സെയ്ദുസ്സമാന്റെ മകനുമായ സൽമാൻ സയീദ്  ആർഎൽഡി നേതാവ് നോമൻ മസൂദ് എന്നിവരാണ് ബിഎസ്‌പിയിൽ ചേർന്നത്. അടുത്തിടെ കോൺ​ഗ്രസിൽനിന്ന് രാജിവച്ച് സമാജ്‌വാദി പാർടിയിൽ ചേർന്ന ഇമ്രാൻ മസൂദിന്റെ സഹോദരനാണ് നോമൻ മസൂദ്. 

ഗോവ മുൻ കോൺഗ്രസ് എംഎൽഎ തൃണമൂലിൽ
കോൺഗ്രസ് പാർടിയുടെ ഗോവ യൂണിറ്റ് ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ  വിക്ടർ ഗോൺസാൽവസ് രാജിവച്ച്  തൃണമൂൽ കോൺഗ്രസിൽ ചേർന്നു.
"ഗോവയിൽ കോൺ​ഗ്രസിന് ഭാവിയില്ലാത്തതിനാലാണ്  രാജിവച്ചതെന്ന് വിക്ടർ  മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top