28 March Thursday

ഗുജറാത്തിലും ഹിമാചലിലും കൂട്ടത്തോടെ 
കോൺഗ്രസ്‌ നേതാക്കൾ ബിജെപിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


ന്യൂഡൽഹി   
വർഷാവസാനം തെരഞ്ഞെടുപ്പ്‌ നടക്കേണ്ട ഗുജറാത്ത്‌, ഹിമാചൽ സംസ്ഥാനങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലെത്തി.  ഹിമാചലിൽ കോൺഗ്രസ്‌ വർക്കിങ്‌ പ്രസിഡന്റടക്കം രണ്ടു സിറ്റിങ്‌ എംഎൽഎമാര്‍ ബിജെപിയിലെത്തി. വർക്കിങ്‌ പ്രസിഡന്റും കാങ്‌റ എംഎൽഎയുമായ പവൻ കാജൽ, നാലാഗഢ്‌ എംഎൽഎ ലഖ്‌വീന്ദർ സിങ്‌ റാണ എന്നിവർ ഡൽഹിയിൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. കോൺഗ്രസിന്റെ ഒബിസി വിഭാഗം നേതാക്കളിൽ പ്രമുഖനാണ്‌ പവൻ കാജൽ.

കാലുമാറുമെന്ന സൂചന കിട്ടിയതോടെ കോൺഗ്രസ്‌ ചൊവ്വാഴ്‌ച ഇരു നേതാക്കളെയും ആറുവർഷത്തേക്ക്‌ പുറത്താക്കി. വർക്കിങ്‌ പ്രസിഡന്റായി ഒബിസി വിഭാഗക്കാരനായ ചന്ദർകുമാറിനെയും നിയമിച്ചു.

ഗുജറാത്തിൽ മുൻ മന്ത്രി നരേഷ്‌ റാവലും മുൻ രാജ്യസഭാംഗം രാജു പർമാറുമാണ്‌ കോൺഗ്രസ്‌ വിട്ടത്‌. സംസ്ഥാന പ്രസിഡന്റ്‌ സി ആർ പാട്ടീലിന്റെ നേതൃത്വത്തില്‍ ഇവര്‍ ബിജെപിയിൽ ചേർന്നു. ദളിത്‌ വിഭാഗ നേതാവായ പർമാർ മൂന്നുവട്ടം രാജ്യസഭാംഗമായി. റാവൽ കോൺഗ്രസ്‌ സർക്കാരിൽ ആഭ്യന്തര–- വ്യവസായ സഹമന്ത്രിയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top