13 July Sunday

കോൺഗ്രസ്‌ ഫ്രീസറില്‍: നേതാക്കൾ വീട്ടിൽ അടച്ചിരിക്കുന്നു- തൃണമൂൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

ന്യൂഡൽഹി> കോൺഗ്രസിന്‌ എതിരെ രൂക്ഷവിമർശവുമായി തൃണമൂൽ കോൺഗ്രസ്‌ മുഖപത്രം. കോൺഗ്രസ്‌ ഫ്രീസറിലാണെന്ന്‌ ‘ജാഗോബംഗ്ല’ പരിഹസിച്ചു. ‘കോൺഗ്രസ്‌ പരാജയപ്പെട്ടു. യുപിഎ ഇല്ലാതായി. രാജ്യത്തെ വലിയ പ്രതിപക്ഷ കക്ഷിയായിട്ടും കോൺഗ്രസ്‌ ഇപ്പോൾ ഫ്രീസറിലാണ്‌. ജനങ്ങളെ സംഘടിപ്പിക്കുന്നതിനുപകരം കോൺഗ്രസ്‌ നേതാക്കൾ വീടുകളിൽ അടച്ചിരുന്ന്‌ ട്വീറ്റുചെയ്യുന്നു. നേതൃത്വത്തെക്കുറിച്ചുള്ള തർക്കം മുറുകുമ്പോഴും കോൺഗ്രസ്‌ നിർജീവാവസ്ഥയിലാണ്‌.

കോൺഗ്രസ്‌ ആഭ്യന്തരപ്രശ്‌നങ്ങളിൽ നട്ടംതിരിയുകയാണെന്ന ഗുലാംനബി ആസാദിന്റെ വാക്കുകൾ പൂർണമായും ശരിയാണ്‌. അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ തിരിച്ചുവരവിന്‌ അവസരമില്ലെന്ന പ്രസ്‌താവന അധികാരത്തിൽ മടങ്ങിയെത്താൻ സാധ്യതയില്ലെന്നതിന്റെ തെളിവാണ്‌’–- ജാഗോബംഗ്ല മുഖപ്രസംഗത്തിലെഴുതി.

ബിജെപിക്ക്‌ എതിരെ മറ്റ്‌ പ്രതിപക്ഷ പാർടികൾ മമതാബാനർജിയെ നേതാവായി അംഗീകരിക്കണമെന്ന ആവശ്യവും മുഖപ്രസംഗത്തിലുണ്ട്‌. സെപ്‌തംബറിൽ ‘രാഹുൽ അല്ല മമതയാണ്‌ നേതാവ്‌’ എന്ന തലക്കെട്ടിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top