23 April Tuesday

‘നല്ലരീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തിന്റെ താളംതെറ്റിക്കരുത്‌ ; കൊളീജിയം 
സംവിധാനം സുതാര്യം ' : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022


ന്യൂഡൽഹി
ജഡ്‌ജി നിയമനത്തിൽ കൊളീജിയം സുതാര്യമായ ഇടപെടലുകളാണ്‌ നടത്തുന്നതെന്ന്‌ സുപ്രീംകോടതി. ‘നല്ലരീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തിന്റെ താളംതെറ്റിക്കരുത്‌. ഏറ്റവും സുതാര്യമായ രീതിയിലാണ്‌ കൊളീജിയം പ്രവർത്തിക്കുന്നത്‌. കൊളീജിയത്തിൽ അംഗങ്ങളായിരുന്ന ചില മുൻ ജഡ്‌ജിമാർ കൊളീജിയം തീരുമാനങ്ങൾ സംബന്ധിച്ച്‌ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത്‌ ഫാഷനായിട്ടുണ്ട്‌’–- ജസ്‌റ്റിസ്‌ എം ആർ ഷാ, ജസ്‌റ്റിസ്‌ സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു.

കൊളീജിയം സംവിധാനം സുതാര്യമല്ലെന്ന്‌ കേന്ദ്രനിയമമന്ത്രി കിരൺറിജിജു പ്രസ്‌താവിച്ചത്‌ വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ്‌ സുപ്രീംകോടതിയുടെ നിരീക്ഷണം. അതേസമയം കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. 2018 ഡിസംബർ 12 ലെ നിർണായക കൊളീജിയം യോഗത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സാമൂഹ്യപ്രവർത്തക അഞ്ജലി ഭരദ്വാജാണ്‌ ഹർജി നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top