20 April Saturday
രണ്ടാമതും ശുപാർശ ചെയ്‌താൽ അംഗീകരിക്കുന്ന 
 കീഴ്‌വഴക്കം ലംഘിച്ചു

ജഡ്‌ജി നിയമനം : സുപ്രീംകോടതിയെ വെല്ലുവിളിച്ച് കേന്ദ്രം ; കൊളീജിയം ശുപാർശ ചെയ്‌ത 
 20 പേരുകൾകൂടി മടക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022


ന്യൂഡൽഹി
ഹൈക്കോടതികളുടെ ജഡ്‌ജിമാരുടെ നിയമനകാര്യത്തില്‍ സുപ്രീംകോടതിയുമായി തുറന്ന പേരിന് കേന്ദ്രസർക്കാര്‍.ഹൈക്കോടതികളുടെ ജഡ്‌ജിമാരായി കൊളീജിയം ശുപാർശ ചെയ്‌ത 20 പേരുകൾകൂടി കേന്ദ്രം മടക്കിയത്‌  നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിന് തയാറെന്ന വ്യക്തമായ സൂചന.

മടക്കിയ 20ൽ 11 പേരും കൊളീജിയത്തിന്റെ പുതിയ ശുപാർശകളാണ്‌. ഒമ്പതു പേരുകൾ നേരത്തേ കേന്ദ്രം തിരിച്ചയച്ച്‌ കൊളീജിയം രണ്ടാമതും ശുപാർശ ചെയ്‌തവയാണ്‌. രണ്ടാമതും ശുപാർശ ചെയ്‌താൽ അംഗീകരിക്കുക എന്ന കീഴ്‌വഴക്കമാണ്‌ കേന്ദ്രം ലംഘിച്ചത്‌. കൊളീജിയം ശുപാർശകളിൽ കേന്ദ്രം അടയിരിക്കുന്നത്‌ നിയമസംവിധാനത്തെ സ്‌തംഭിപ്പിച്ചെന്ന സുപ്രീംകോടതി വിമർശത്തിന് പിന്നാലെയാണ്‌ നടപടി.

കൊളീജിയത്തിന്റെ അന്തസ്സ്‌ ഇടിക്കുന്ന പ്രസ്താവനയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അടുത്തിടെ പരസ്യമായി രംഗത്തെത്തി. കൊളീജിയം സംവിധാനത്തിന്‌ വിശ്വാസ്യത ഇല്ലെന്നും ജഡ്‌ജി നിയമനങ്ങൾ സർക്കാർ നടത്തുന്നതാണ്‌ ഉചിതമെന്നുമാണ്‌ മന്ത്രി പ്രതികരിച്ചത്‌. എല്ലാ ഭരണഘടനാ സംവിധാനങ്ങൾക്കുമുള്ള പോരായ്‌മകൾ കൊളീജിയത്തിനും ഉണ്ടെന്നായിരുന്നു ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ പ്രതികരണം.

കൊളീജിയത്തിന്റെ ചില ശുപാർശകൾക്കെതിരെ തെലങ്കാന, മദ്രാസ്‌, ഗുജറാത്ത്‌ ഹൈക്കോടതി അഭിഭാഷകർ അടുത്തിടെ രംഗത്തെത്തി.
തെരഞ്ഞെടുപ്പ്‌ കമീഷണർ നിയമനവിഷയത്തിൽ കേന്ദ്രസർക്കാരിനെ സുപ്രീംകോടതി നിർത്തിപ്പൊരിച്ചിരുന്നു. ഭീമാ കൊറേഗാവ്‌ കേസിലെ പ്രതികളായ ഗൗതം നവ്‌ലാഖയ്‌ക്കും ആനന്ദ് തെൽതുംബ്‌ഡെയ്‌ക്കും അനുകൂലമായ ഉത്തരവുകളുണ്ടായതും കേന്ദ്ര സർക്കാരിന്‌ രുചിച്ചിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top