29 March Friday

ക്ലബ് ഹൗസില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022


ന്യൂഡല്‍ഹി
ക്ലബ് ഹൗസില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമീഷന്‍ സിറ്റി പൊലീസിന്‌ നോട്ടീസ് നല്‍കി. ഓഡിയോ ചാറ്റ് ​ഗ്രൂപ്പായ ക്ലബ് ഹൗസില്‍ "മുസ്ലിം പെണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളേക്കാള്‍ സുന്ദരികള്‍' എന്ന പേരില്‍  നടത്തിയ ചര്‍ച്ചയിലാണ് അശ്ലീല പരാമര്‍ശമുണ്ടാത്.

ചർച്ചയിൽ പങ്കെടുത്തവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടതായി  കമീഷൻ അറിയിച്ചു. ചർച്ചയിൽ പങ്കെടുത്തവർ മുസ്ലിം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ അപകീർത്തികരവും അശ്ലീലവുമായി പരാമർശം നടത്തി.

കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണ റിപ്പോർട്ട് അഞ്ചു ദിവസത്തിനകം ഹാജരാക്കണമെന്നും ഡല്‍ഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top