20 April Saturday

കേന്ദ്ര തീരുവ പിൻവലിക്കണം : സിഐടിയു ജനറൽ കൗൺസിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021

സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം, തെലങ്കാന ജനറൽ 
സെക്രട്ടറി എം സായ് ബാബു, സെക്രട്ടറി എസ് രമ എന്നിവർ വാർത്താസമ്മേളനത്തിൽ


ഹൈദരാബാദ്‌
പെട്രോളിനും ഡീസലിനുംമേൽ ചുമത്തിയിട്ടുള്ള അധിക തീരുവകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന്‌ സിഐടിയു ജനറൽ കൗൺസിൽ യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജനജീവിതം കൂടുതൽ ദുരിതത്തിലാക്കുന്ന നയങ്ങളാണ്‌ ഇക്കാര്യത്തിലും കേന്ദ്രത്തിന്റേത്‌. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുനേരെയുള്ള കടന്നുകയറ്റം ഉപേക്ഷിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

രണ്ടാം ദിവസം രാവിലെ ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ചർച്ച തുടർന്നു. സംഘടനാ വിപുലീകരണവും സമകാലിക കടമകളും സംബന്ധിച്ചും ചർച്ച ചെയ്‌തു.  സുന്ദരയ്യ വിജ്ഞാൻ കേന്ദ്ര ഓഡിറ്റോറിയത്തിൽ ചേരുന്ന കൗൺസിൽ യോഗം വ്യാഴാഴ്‌ച സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top