28 March Thursday

സിഐടിയു: കെ ഹേമലത പ്രസിഡന്റ് , തപൻ സെൻ ജനറൽ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

ശ്യാമൾ ചക്രവർത്തി നഗർ(ബംഗളൂരു)> സിഐടിയു അഖിലേന്ത്യാ പ്രസിഡന്‍റായി കെ ഹേമലതയെയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനെയും  തെരഞ്ഞെടുത്തു. ബംഗളൂരുവിൽ ചേർന്ന 17മത് സിഐടിയു അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എം സായ്ബാബുവാണ് ട്രെഷറർ. 425 അംഗ ജനറൽ കൗൺസിലാണ് തെരഞ്ഞെടുത്തത്. ജനറൽ കൗൺസിലിൽ കേരളത്തിൽ നിന്ന് 178 പേർ അംഗങ്ങളായുണ്ട്.

വൈസ് പ്രസിഡന്‍റുമാര്‍:  എ കെ പത്മനാഭന്‍, ആനത്തലവട്ടം ആനന്ദൻ, എ സുന്ദര്‍രാജന്‍, ജെ മേഴ്സിക്കുട്ടി അമ്മ,സുഭാഷ് മുഖർജി, മണിക് ദേ, ഡി എല്‍ കാരാട്, മാലതി ചിട്ടി ബാബു, എസ് വരലക്ഷ്മി, ബിഷ്ണു മൊഹന്തി, ചുക്ക രാമുലു,  ജി ബേബി റാണി, ആർ ലക്ഷ്മയ്യ.

സെക്രട്ടറിമാര്‍: എസ്  ദേവ്റോയ്, എളമരം കരീം, കശ്മീര്‍ സിങ് ഠാകുര്‍, പ്രശാന്ദ് നന്ദി ചൗധരി, ജി സുകുമാരന്‍, പി നന്ദകുമാര്‍, ഡി ഡി രാമാനന്ദൻ, എ ആര്‍ സിന്ധു, കെ ചന്ദ്രന്‍പിള്ള, മീനാക്ഷി സുന്ദരം, ഉഷാറാണി, ആനാടി സാഹു,  മധുമിത ബന്ദ്യോപാധ്യായ, അമിത്വ ഗുഹ, ആർ കരുമലിയൻ, തപൻ ശർമ, പ്രമോദ് പ്രധാൻ, കെ എൻ ഉമേഷ്, സി എച്ച് നരസിംഗ റാവു, ദി പ കെ രാജൻ, ലളിത് മോഹൻ മിശ്ര, പലാഡുഗു ഭാസ്കർ, സിദീപ് ദത്ത

സ്ഥിരം ക്ഷണിതാക്കളായി ബസുദേവ് ആചാര്യ, ജെ എസ് മജുംദാർ എന്നിവരേയും സമ്മേളനം തെരഞ്ഞെടുത്തു.


 

പ്രതിനിധികളായി 
5 മലയാളികൾ
സിഐടിയുവിന്റെ ആദ്യ അഖിലേന്ത്യ സമ്മേളനംമുതൽ ഇതുവരെയുള്ള എല്ലാ സമ്മേളനത്തിലും പങ്കെടുത്ത ഏഴുപേർ 17–-ാം സമ്മേളനത്തിലും ഒത്തുചേർന്നു. മലയാളികളായ എ കെ പത്മനാഭൻ,  ആനത്തലവട്ടം ആനന്ദൻ, കെ പി സഹദേവൻ, ഉണ്ണികൃഷ്ണൻ, അലി അക്ബർ  എന്നിവരാണ് 17 സമ്മേളനത്തിലും പങ്കെടുത്ത മലയാളികൾ. ടി കെ രംഗരാജൻ (തമിഴ്നാട്), ടി രാജാ റാവു (തെലങ്കാന) എന്നിവരും എല്ലാ സമ്മേളനത്തിലും പങ്കെടുത്തു.

ടി  രാജാ റാവു, കെ പി സഹദേവൻ, ഉണ്ണികൃഷ്ണൻ,എ കെ പത്മനാഭൻ, ആനത്തലവട്ടം ആനന്ദൻ, അലി അക്ബർ

ടി രാജാ റാവു, കെ പി സഹദേവൻ, ഉണ്ണികൃഷ്ണൻ,എ കെ പത്മനാഭൻ, ആനത്തലവട്ടം ആനന്ദൻ, അലി അക്ബർ



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top