25 April Thursday

ക്രിസ്‌ത്യൻ പള്ളികളുടെ കണക്കെടുക്കാൻ കർണാടക സർക്കാർ; മതപരിവര്‍ത്തനം പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ബംഗളൂരു > കർണാടകത്തിലെ ക്രിസ്‌ത്യൻ പള്ളികളുടെ കണക്കെടുക്കാൻ സർവേ നടത്താൻ സർക്കാർ തീരുമാനം. പള്ളികൾ എത്രയെണ്ണം അംഗീകൃതവും അനധികൃതവുമാണ്‌, പുരോഹിതർ ആരൊക്കെ, നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസുകൾ നേരിടുന്നുണ്ടോ എന്നീ വിവരങ്ങളാണ്‌ ശേഖരിക്കുക. പിന്നാക്ക, ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയാണ്‌ തീരുമാനമെടുത്തത്‌. ജില്ലാ അധികൃതർക്ക്‌ നിർദേശം നൽകിയെന്ന്‌ സമിതി അധ്യക്ഷനായ ബിജെപി എംഎൽഎ ഗുളിഹട്ടി ശേഖർ പറഞ്ഞു.

മതപരിവർത്തനവുമായി ബന്ധപ്പെട്ട പരാതിയുണ്ടായാൽ ഉടൻ കേസെടുക്കണമെന്ന്‌ സമിതി നിർദേശിച്ചു. പട്ടികജാതി വിഭാഗത്തിൽനിന്ന്‌ ക്രിസ്‌തുമതം സ്വീകരിച്ചവർക്ക്‌ രണ്ട്‌ ആനുകൂല്യം നൽകുന്നത്‌ തടയുമെന്ന്‌ ഗുളിഹട്ടി ശേഖർ പറഞ്ഞു. പട്ടികജാതി വിഭാഗത്തിന്റെയും ന്യൂനപക്ഷത്തിന്റെയും ആനുകൂല്യം ഒരേസമയം സ്വീകരിക്കാൻ അനുവദിക്കില്ല. തന്റെ അമ്മയെ നിർബന്ധിച്ച്‌ ക്രിസ്‌തുമതത്തിലേക്ക്‌ മാറ്റിയെന്ന്‌ ഗുളിഹട്ടി ശേഖർ സഭയിൽ ആരോപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top