ന്യൂഡൽഹി > മണിപ്പുർ വിഷയത്തിലെ വീഡിയോ സാമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് ക്രിമിനൽ കേസടുത്തതിനെ തുടർന്ന് വൈദികർ ജീവനൊടുക്കി. സീറോ മലബാർ സഭയിലെ വൈദികനും സാഗർ അതിരൂപതാംഗവുമായ ഫാദർ അനിൽ ഫ്രാൻസിസ് (40) ആണ് മരിച്ചത്. മണിപ്പൂർ കലാപത്തിൽ ക്രൈസ്‌തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ചുള്ള വീഡിയോ ഫേസ്‌ബുക്കിൽ പങ്കുവച്ചതിന് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.
ഇതിനെ തുടർന്ന് വൈദികൻ കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നാണ് ബിഷ്‌പ് ഹൗസ് പ്രസ്‌താവനയിൽ പറഞ്ഞത്. സെപ്‌തംബർ 14നാണ് മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശിയാണ് അനിൽ ഫ്രാൻസിസ്. 13ന് ബിഷപ് ഹൗസ് സന്ദർശിച്ച അനിൽ പ്രാർഥത്ഥനയിലും പങ്കെടുത്തിരുന്നു. തുടർന്ന് കാണാതാവുകയായിരുന്നു. പിന്നേറ്റ് കൻടോൺമെന്റ് പ്രദേശത്തെ മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. അനിലിന്റേതായി കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ തന്റെ മൃതദേഹം ദഹിപ്പിക്കണമെന്ന് പറയുന്നത്. ആഗ്രഹം പോലെ സംസ്‌കാരം നടത്തുമെന്ന് ബിഷപ്പ് ജയിംസ് അത്തിക്കളം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..