ജയ്‌പൂര്‍> രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുമായി കുഞ്ഞുപിറന്നു.ദേവിയുടെ അവതാരമാണ് കുഞ്ഞെന്ന് കുടുംബം പറയുന്നു.കൈകളില്‍ ഏഴ് വിരലുകളും കാലില്‍ ആറ് വിരലുകളുമായാണ് പെണ്‍കുഞ്ഞ് ജനിച്ചത്.
25കാരിയായ സര്‍ജു ദേവിയാണ് അമ്മ.26 വിരലുകളുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്നും ഇതൊരു ജനിതക പ്രശ്‌നമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.അതേസമയം, കുഞ്ഞിന്റെ ജനനത്തില്‍ കുടുംബം ആഹ്‌ളാദത്തിലാണെന്നും അവളെ ധോലഗര്‍ ദേവിയുടെ അവതാരമായി കണക്കാക്കുന്നുണ്ടെന്നും സര്‍ജുവിന്റെ സഹോദരന്‍ പറഞ്ഞു.
എട്ടാം മാസത്തിലായിരുന്നു പ്രസവം. 26 വിരലുകളുള്ളതുകൊണ്ട് ഒരു തരത്തിലുള്ള ദോഷവുമില്ലെന്നും എന്നാല്‍ ഇത് ജനിതക വൈകല്യമാണെന്നും പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോ.ബിഎസ് സോണി പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..