10 December Sunday

മോദിയെ സ്‌തുതിച്ച്‌ ഛത്തീസ്‌ഗഢ്‌ ഉപമുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Sunday Sep 17, 2023

ന്യൂഡൽഹി> കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വാനോളം പുകഴ്‌ത്തിയ ഛത്തീസ്‌ഗഢ്‌ ഉപമുഖ്യമന്ത്രി ടി എസ്‌ സിങ് ദേവിന്റെ നടപടിയിൽ സംസ്ഥാനകോൺഗ്രസിൽ അമർഷം പുകയുന്നു. റായ്‌ഗഢിൽ ചില പദ്ധതികളുടെ ഉദ്‌ഘാടനത്തിന്‌ എത്തിയ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്‌ത്‌ ടി എസ്‌ സിങ്ദേവ്‌ നടത്തിയ പ്രസംഗമാണ്‌ വിവാദമായത്‌.

കേന്ദ്രത്തിന്റെ മാർഗനിർദേശപ്രകാരമാണ്‌ ഛത്തീസ്‌ഗഢ്‌ മുന്നോട്ടുപോകുന്നതെന്നും ആവശ്യപ്പെട്ടതെല്ലാം പ്രധാനമന്ത്രിയും സർക്കാരും വാരിക്കോരി തന്നിട്ടുണ്ടെന്നും സിങ്ദേവ്‌ പറഞ്ഞു. ഇതിന്റെ വീഡിയോ ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്‌. മുഖ്യമന്ത്രി ഭൂപേഷ്‌ബാഗേലിന്റെ പാർടിക്കുള്ളിലെ മുഖ്യ എതിരാളിയാണ്‌ ടി എസ്‌ സിങ്‌ദേവ്‌. ഛത്തീസ്‌ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾ മാത്രമാണ്‌ അവശേഷിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top