20 April Saturday

ഛത്തീസ്‌ഗഢിൽ പൊലീസിന്റെ പേരിലും കോൺഗ്രസിൽ തമ്മിലടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021


ന്യൂഡൽഹി
ഛത്തീസ്‌ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേൽ പൊലീസിനെ ഉപയോഗിച്ച്‌ പ്രതികാരനടപടി സ്വീകരിക്കുകയാണെന്ന ഗുരുതര ആക്ഷേപമുയർത്തി ആരോഗ്യമന്ത്രി ടി എസ്‌ സിങ്‌ ദേവ്‌ വിഭാഗം. കോൺഗ്രസ്‌ സെക്രട്ടറിയും ദേവ്‌ പക്ഷക്കാരനുമായ പങ്കജ്‌ സിങ്ങിനെതിരെ ബിലാസ്‌പുർ പൊലീസ്‌ കേസെടുത്തതാണ്‌ പ്രകോപനം. ദേവ്‌ വിഭാഗക്കാരെ പൊലീസ്‌ ലക്ഷ്യംവയ്‌ക്കുകയാണെന്ന്‌ ബിലാസ്‌പുർ എംഎൽഎ ശൈലേഷ്‌ പാണ്ഡെ ആരോപിച്ചു. ദേവിനെതിരെ രഹസ്യാന്വേഷണം ഉണ്ടെന്നും പാണ്ഡെ പറഞ്ഞു.

ഭൂപേഷ്‌ ബാഗേലിനെ തെറിപ്പിച്ച്‌ മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിലാണ്‌ സിങ്‌ ദേവ്‌. ഛത്തീസ്‌ഗഢ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസിലെ ഒരു ജീവനക്കാരനെ മർദിച്ചെന്ന്‌ ആരോപിച്ചാണ്‌ ദേവ്‌ പക്ഷക്കാരനായ പങ്കജ്‌ സിങ്ങിനെതിരെ പൊലീസ്‌ കേസെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top