മുംബൈ > കനത്ത മഴയെത്തുടർന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വകാര്യ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഎസ്ആര്‍ വെന്‍ചേഴ്‌സിന്റെ പേരിലുള്ള ലിയര്‍ജെറ്റ് 45 വിമാനമാണ് അപകടത്തിൽപെട്ടത്.
വിശാഖപട്ടണത്തില്‍ നിന്നും മുംബൈയിലേക്ക് വന്നതായിരുന്നു വിമാനം. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമുള്‍പ്പടെ എട്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കനത്ത മഴയെത്തുടർന്ന് കാഴ്ച കുറവായിരുന്നതിനാലാണ് അപകടം ഉണ്ടായത്. 3 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആളപായം ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..