08 December Friday

മാധ്യമപ്രവർത്തകരെ ‘സൽക്കരിക്കാൻ’ 
ഉപദേശം; വെട്ടിലായി ബിജെപി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


മുംബൈ
നെഗറ്റീവ്‌ വാർത്തകൾ ഒഴിവാക്കാൻ മാധ്യമപ്രവർത്തകരെ ധാബകളിലേക്ക്‌ കൊണ്ടുപോയി സൽക്കരിക്കണമെന്ന് അണികളോട്‌ ആഹ്വാനം ചെയ്യുന്ന മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ ഓഡിയോ ക്ലിപ്‌ വൈറലായി. അഹമ്മദ്‌ നഗറിലെ പോളിങ്‌ ബൂത്തുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പരാമര്‍ശം.

"ന്യൂസ് പോർട്ടലുകൾ നടത്തുന്ന ചെറുകിട വീഡിയോ ജേർണലിസ്റ്റുകൾ ചിലപ്പോൾ ഒരു ചെറിയ സംഭവം ഏതെങ്കിലും സ്ഫോടനം നടന്നപോലെ അവതരിപ്പിക്കുന്നു. അത്തരം ശല്യം സൃഷ്ടിക്കുന്ന മാധ്യമപ്രവർത്തകരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക, അവരെ ധാബകളിലേക്ക് ഒരു കപ്പ് ചായക്കായി ക്ഷണിക്കുക. അതോടെ അവർ നമ്മൾക്കെതിരെ ഒന്നും എഴുതില്ല. ചായക്ക്‌ ക്ഷണിക്കുന്നതിലൂടെ ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കറിയാം’–- ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു.   സംഭവം വിവാദമായതോടെ, മാധ്യമപ്രവർത്തകരോട് ബഹുമാനത്തോടെ പെരുമാറണമെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന വാദവുമായി ബിജെപി നേതാവ്‌ രംഗത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top