മംഗളൂരു
ബിജെപി സ്ഥാനാര്‍ഥിയാക്കാമെന്ന് വാഗ്ദാനംചെയ്‌ത് വ്യവസായിയിൽനിന്ന് അഞ്ചുകോടി രൂപ തട്ടിയ കേസിൽ അറസ്റ്റിലായ സംഘപരിവാർ നേതാവ് ചൈത്ര കുന്ദാപ്പുരയെ പത്ത് ദിവസത്തേക്ക് ബംഗളൂരു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബൈന്ദൂർ മണ്ഡലത്തിൽ ബിജെപി ടിക്കറ്റുനൽകാമെന്ന് വാഗ്ദാനം നൽകി വ്യവസായിയായ ഗോവിന്ദ് ബാബു പൂജാരിയിൽനിന്ന് പണം തട്ടിയ കേസിൽ കഴിഞ്ഞ ദിവസമാണ് ചൈത്രയെ അറസ്റ്റുചെയ്‌തത്. സംഭവത്തില്‍ പലപ്രമുഖര്‍ക്കും പങ്കുണ്ടെന്ന് ചൈത്ര പറഞ്ഞെന്നാണ് മാധ്യമ റിപ്പോർട്ട്. കേസിൽ പ്രതിയായ ഒളിവിലുള്ള ‘സ്വാമിജി’ പിടിയിലാവുന്നതോടെ കാര്യങ്ങൾ പുറത്തുവരുമെന്നും അവർ പറഞ്ഞു.
അതിനിടെ, ചൈത്ര കുന്ദാപ്പുര ഒളിവിൽ കഴിഞ്ഞത് യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിലാണെന്ന വിവരവും പുറത്തുവന്നു. നേരത്തെ ചൈത്ര സ്‌പന്ദന ടിവിയിൽ ജോലി ചെയ്‌തിരുന്ന സമയത്ത് സഹപ്രവർത്തക കൂടിയായ സുരയ്യ അഞ്ജുമിന്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. ബജ്‌റംഗദൾ, വിശ്വഹിന്ദു പരിഷത്ത് പരിപാടികളിലെ പ്രധാന പ്രഭാഷകയായ ചൈത്ര തീവ്രവർഗീയ പ്രസംഗത്തിലൂടെ കുപ്രസിദ്ധയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..