29 March Friday

വിദ്വേഷ പ്രസംഗം നടത്തിയ വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീ. ജഡ്‌ജിയായി നിയമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

ന്യൂഡൽഹി> വിദ്വേഷ പ്രസംഗം നടത്തിയതിന് വിമർശനം നേരിട്ട അഭിഭാഷക വിക്‌ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്‌ജിയായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. വിക്‌ടോറിയയെ ജഡ്‌ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാർശക്കെതിരായ ഹരജി വെള്ളിയാഴ്‌ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

വിക്ടോറിയ ഗൗരിയുടെ ബിജെപി ബന്ധവും മുസ്‌ലിം–ക്രൈസ്‌ത‌വ വിഭാഗങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശങ്ങളും ഉയര്‍ത്തിക്കാട്ടി ശുപാര്‍ശ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകര്‍ കൊളീജിയത്തിന് പരാതി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ താല്‍പര്യമെടുത്ത് ബിജെപി നേതാവിനെ ജഡ്‌ജിയാക്കുന്നത് ജുഡീഷ്യറിയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തിനുമേലുളള സര്‍ക്കാരിന്റെ കടന്നുകയറ്റമാണെന്നും അത് അനുവദിക്കരുതെന്നുമാണ് അഭിഭാഷകര്‍ രാഷ്‌ട്രപതിക്കും കൊളീജിയത്തിനും നല്‍കിയ കത്തില്‍ പറുയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top