17 April Wednesday

സിബിഎസ്‌ഇ പത്താംക്ലാസ്‌ വിജയം 99.04 ശതമാനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

ന്യൂഡൽഹി> സിബിഎസ്ഇ പത്താംക്ലാസില്‍ ഇത്തവണ 99.04 ശതമാനം വിജയം. 20,76,997 വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിന് യോഗ്യതനേടി. 99.99 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് മുന്നില്‍.

കോവിഡ് വ്യാപനം മൂലം ബോര്‍ഡ് പരീക്ഷ ഒഴിവാക്കിയിരുന്നു. പകരം പ്രീബോര്‍ഡ് പരീക്ഷകളുടെയും ഇന്‍റേണല്‍ അസസ്മെന്‍റുകളുടെയും മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് മൂല്യനിര്‍ണയം.

കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറുമേനി വിജയം നേടി. പെണ്‍കുട്ടികള്‍ 99.24 ശതമാനവും ആണ്‍കുട്ടികള്‍ 98.89 ശതമാനവും വിജയം നേടി.  cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡിജിലോക്കറിലും ഫലം കിട്ടും. പിന്നീട് പരീക്ഷയെഴുതി മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള അവസരവുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top