24 April Wednesday
അറസ്റ്റിലായത് മാധ്യമപ്രവർത്തകൻ 
വിവേക്‌ രഘുവംശിയും നാവികസേനാ മുൻ കമാൻഡർ 
ആശിഷ്‌ പതക്കും

പ്രതിരോധ രഹസ്യങ്ങൾ ചോർത്തി ; മാധ്യമപ്രവർത്തകനും നാവികസേനാ
മുൻ കമാൻഡറും അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Thursday May 18, 2023


ന്യൂഡൽഹി
രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി വിദേശ ഇന്റലിജൻസ്‌ ഏജൻസികൾക്ക്‌ നൽകിയെന്ന്‌ ആരോപിച്ച്‌ മാധ്യമപ്രവർത്തകൻ വിവേക്‌ രഘുവംശിയെയും നാവികസേന മുൻ കമാൻഡർ ആശിഷ്‌ പതക്കിനെയും സിബിഐ അറസ്റ്റ്‌ ചെയ്‌തു. ചൊവ്വാഴ്‌ച രഘുവംശിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം, ചാരവൃത്തി, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങൾ ചുമത്തി സിബിഐ കേസെടുത്തിരുന്നു. ഡൽഹിയിലടക്കം പന്ത്രണ്ടിടത്ത്‌ പരിശോധനയും നടത്തി.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതിരോധ വാർത്താ പോർട്ടലായ ‘ഡിഫൻസ്‌ ന്യൂസി’ന്റെ ഇന്ത്യൻ ബ്യൂറോ ചീഫായ വിവേക് രഘുവംശി,  ഡിആർഡിഒ, പ്രതിരോധ മന്ത്രാലയം എന്നിവയ്‌ക്കു പുറമെ സൈന്യത്തിൽനിന്നും വിവരം അനധികൃതമായി ശേഖരിച്ചെന്നാണ്‌ ആരോപണം.ഡൽഹി പൊലീസ്‌ ആദ്യം കേസ്‌ രജിസ്റ്റർ ചെയ്‌തെങ്കിലും പിന്നീട്‌ സിബിഐ ഏറ്റെടുക്കുകയായിരുന്നെന്നും സൂചനയുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top