10 July Thursday

തെരഞ്ഞെടുപ്പിന് അനധികൃത പണമൊഴുക്ക‌്; നീലഗിരിയില്‍ നിന്ന് പിടികൂടിയത് ഒരുകോടി 59 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Friday Mar 22, 2019

ഗൂഡല്ലൂര്‍> ലോക്‌സഭ തെരഞ്ഞെടുപ്പ് ചട്ടം പ്രാബല്യത്തില്‍ വന്നതോടെ നീലഗിരി ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന പരിശോധനയില്‍ ഒരു കോടി 59 രൂപ പിടികൂടി. നീലഗിരി ജില്ലിയിലേക്കുള്ള ആറു ചെക്ക്‌പോസ്റ്റുകളിലും വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കക്കനഹല്ല, പാട്ടവയല്‍, താളൂര്‍, നമ്പ്യാര്‍കുന്ന്, നാടുകാണി, ചോലാടി എന്നി ചെക്ക്‌പോസ്റ്റുകളിലാണ് പരിശോധന.

പൊലീസും റവന്യൂ സംഘവും ഉള്‍പ്പെടുന്ന തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ സ്‌ക്വാഡും ജില്ലയില്‍ വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. ആംബുലന്‍സ് ഉള്‍പ്പടെ പരിശോധിക്കണമെന്നാണ് ജില്ലാ കളക്ടര്‍  ഇന്നസെന്റ് ദിവ്യ ഉത്തരവിട്ടിരിക്കുന്നത്. രേഖകള്‍ സമര്‍പ്പിക്കുന്ന പക്ഷം തുക തിരിച്ച് നല്‍കും. ഇതുവരെ 60 ഓളം വാഹനങ്ങളില്‍ നിന്നുമാണ് ഇത്രയും പണം പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top