26 April Friday

രാഹുൽ ​ഗാന്ധിക്കെതിരെ വ്യാജ വീഡിയോ പ്രചാരണം; മാധ്യമപ്രവർത്തകനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

ന്യൂഡൽഹി> രാഹുൽ ​ഗാന്ധിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. സീ ടിവി ന്യൂസ് അവതാരകൻ രോഹിത് രഞ്ജനെയാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ എംപി ഓഫീസ് അക്രമിച്ചത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ല എന്നുമുള്ള രാഹുൽ ​ഗാന്ധിയുടെ പ്രസ്‌താവന ഉദയ്‌പു‌രിലെ തയ്യൽക്കാരനെ കൊലപ്പെടുത്തയവർ കുട്ടികളാണെന്നു രാഹുൽ പറഞ്ഞെന്ന തരത്തിലാണ് ചാനൽ വാർത്ത നൽകിയത്.

വയനാട്ടിൽ രാഹുൽ ​ഗാന്ധി നടത്തിയ പ്രസ്‌താവയുടെ ഒരു ഭാ​ഗംമാത്രം ചേർത്ത് വ്യാജ വാർത്ത നൽകിയ സംഭവത്തിൽ ആറ് സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് പരാതി നൽകിയിരുന്നു. കേസിൽ രോഹിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ ഛത്തിസ്‌ഗഡ് പൊലീസ് ​ഗാസിയാബാദിലെ വീട്ടിലെത്തിയ സമയത്താണ് യുപി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.

ഇതേ കേസിൽ ബിജെപി എംപിമാരായ രാജ്യവർധൻ സിങ് രാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേർക്കെതിരെ ഛത്തീസ്‌ഗഡ് പൊലീസ് കേസെടുത്തിട്ടുണ്ട്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top