26 April Friday

അമരീന്ദറിന്റെ കൈപിടിച്ച്‌ ബിജെപി; 65 സീറ്റിൽ മത്സരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

videograbbed image


ന്യൂഡൽഹി
പഞ്ചാബിൽ മുൻമുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പഞ്ചാബ്‌ ലോക്‌ കോൺഗ്രസുമായി (പിഎൽസി) സഖ്യത്തിലുള്ള ബിജെപി 65 സീറ്റിൽ മത്സരിക്കും. പിഎൽസി 37 സീറ്റിലും മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ സുഖ്‌ദേവ്‌ സിങ്‌ ദിണ്ഡ്‌സയുടെ അകാലിദൾ (സംയുക്ത) 15 സീറ്റിലും മത്സരിക്കും. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അമരീന്ദർ സിങ്ങും ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയുമാണ്‌ സീറ്റുവിഭജനം പ്രഖ്യാപിച്ചത്‌.

പിൽഎസി കഴിഞ്ഞ ദിവസം 22 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പട്യാല അർബൻ മണ്ഡലത്തില്‍ അമരീന്ദർ മത്സരിക്കും. മുൻ ഇന്ത്യൻ ഹോക്കി ക്യാപ്‌റ്റൻ അജിത്‌പാൽ സിങ്‌ അടക്കമുള്ളവര്‍ സ്ഥാനാർഥികളാണ്. ശക്തികേന്ദ്രമായ പട്യാല മേഖലയിൽ അമരീന്ദറിന്റെ സാന്നിധ്യം കോണ്‍​ഗ്രസിന് വലിയ ഭീഷണിയാകും. ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 23 സീറ്റിലാണ് മത്സരിച്ചത്, മൂന്നിടത്ത് ജയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top