29 March Friday

ബംഗളൂരുവില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ബംഗളൂരു>  ബംഗളൂരുവില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു. മെട്രോ നിര്‍മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അമ്പതോളം പേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കെട്ടിടം തകരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ഇവരെ ഇവിടെനിന്നും ഒഴിപ്പിച്ചത്

അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബലക്ഷയം മൂലം കെട്ടിടം ചരിഞ്ഞു നില്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top