24 April Wednesday

നഷ്ടപരിഹാരത്തിൽ വിവേചനം പാടില്ല: ബൃന്ദ കാരാട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2021


ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട്‌ പേരുടെ കുടുംബങ്ങൾക്ക്‌  നഷ്ടപരിഹാരം നൽകിയതിലെ വിവേചനം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിന്‌ കത്ത്‌ നൽകി.  10 ലക്ഷംവീതമാണ്‌ നഷ്ടപരിഹാരം നൽകുന്നത്‌. എന്നാൽ നിതിൻ പാസ്വാൻ(15), അമീൻ(17) എന്നിവരുടെ കുടുംബത്തിന് നല്‍കിയത്‌ അഞ്ച്‌ ലക്ഷം വീതം‌.

പ്രായപൂർത്തിയായവർ കുടുംബത്തിന്‌ വരുമാനം നേടിക്കൊടുക്കുന്നവരായതിനലാണ് കൂടുതല്‍തുക നല്‍കിയതെന്നാണ്  സർക്കാർ വിശദീകരണം. നിതിനും അമീനും വിദ്യാര്‍ത്ഥികളാണെങ്കിലും കുടുംബത്തിന്‌ വരുമാനം ലഭ്യമാക്കിയിരുന്നു. കലാപത്തിന്റെ വാർഷികത്തിനുമുമ്പെങ്കിലും ബാക്കിതുക നൽകണമെന്ന്‌ ബൃന്ദ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top