25 April Thursday

എൽഡിഎഫ്‌ ഭരണം കേരളത്തെ മുന്നോട്ടുകൊണ്ടുപോയപ്പോൾ ബിജെപി ത്രിപുരയുടെ മികവ്‌ നശിപ്പിച്ചു : ബൃന്ദ കാരാട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023


രാംനഗർ (അഗർത്തല)
അഞ്ചുവർഷത്തെ ബിജെപി ഭരണത്തിൽ ത്രിപുര എല്ലാ സാമൂഹ്യസൂചികയിലും പിന്നോട്ടുപോയെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. രാംനഗർ മണ്ഡലത്തിൽ മതനിരപേക്ഷ സഖ്യം പിന്തുണയ്‌ക്കുന്ന സ്വതന്ത്ര സ്ഥാനാർഥി പുരുഷോത്തം റോയ്‌ ബർമന്റെ പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ബൃന്ദ.

എൽഡിഎഫ്‌ ഭരണം കേരളത്തെ മുന്നോട്ടുകൊണ്ടുപോയപ്പോൾ ബിജെപി ത്രിപുരയുടെ മികവ്‌ നശിപ്പിച്ചു. ഇരട്ട എൻജിൻ വികസനം വാഗ്‌ദാനം ചെയ്‌ത്‌ ഭരണത്തിൽ വന്നവർ ഇരട്ട കൊള്ളയും അക്രമവും മാത്രമാണ്‌ നടത്തിയത്‌–- ബൃന്ദ പറഞ്ഞു. കേരള മോഡൽ ബദൽനയങ്ങൾ ത്രിപുരയിൽ നടപ്പാക്കേണ്ടതുണ്ട്‌. ത്രിപുരയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ അത്‌ രാജ്യത്തിനാകെ മാതൃകാപരമായ സന്ദേശമാകുമെന്നും ബൃന്ദ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top