19 April Friday

മോദിയുടെ ‘നേട്ടം ’ 
ജനങ്ങളിലെത്തിക്കാൻ 
റാലിയുമായി ബ്രിജ്‌ഭൂഷണ്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

ന്യൂഡൽഹി
തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘ഭരണനേട്ടങ്ങൾ’ ജനങ്ങളിലെത്തിക്കാൻ ബിജെപി ആസൂത്രണം ചെയ്‌തിരിക്കുന്ന മഹാ സമ്പർക്ക്‌ അഭിയാൻ റാലി നടത്താൻ, ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബ്രിജ്‌ ഭൂഷൺ എംപി. പതിനാന്നിന്‌ ഉത്തർപ്രദേശിലെ ബ്രിജ്‌ ഭൂഷണിന്റെ മണ്ഡലമായ  കൈസർഗഞ്ചിലെ കത്രയിലാണ്‌ റാലി.

സമരം രൂക്ഷമാകുന്നതിനിടെ ജൂൺ അഞ്ചിന്‌ ബ്രിജ്‌ ഭൂഷൺ അയോധ്യയിൽ റാലി നടത്തുമെന്ന്‌ അറിയിച്ചിരുന്നു. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതോടെ മാറ്റി. സംസ്ഥാനത്തെ എൺപത്‌ ലോക്‌സഭാ മണ്ഡലത്തിലും 403 നിയമസഭാ മണ്ഡലത്തിലും റാലി നടത്താനാണ്‌ പദ്ധതി.
അതേസമയം, ഞായറാഴ്‌ച ഗുസ്‌തി താരങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ മഹാപഞ്ചായത്തുകൾ നടന്നു. ഹരിയാനയിലെ മുന്ദ്‌ലാനയിൽ നടന്ന മഹാപഞ്ചായത്തിൽ ബജ്‌റംഗ്‌ പൂനിയയ്‌ക്ക്‌ പുറമേ കശ്‌മീർ മുൻ ഗവർണർ സത്യപാൽ മലിക്‌, ആർഎൽഡി തലവൻ ജയന്ത്‌ ചൗധരി, ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്‌ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top